നാല് വയസുകാരന്‍ വാഷിങ് മെഷീനിനുള്ളില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചു

Published : Dec 13, 2018, 02:54 PM IST
നാല് വയസുകാരന്‍ വാഷിങ് മെഷീനിനുള്ളില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചു

Synopsis

അമ്മ പുറത്തുപോയ സമയത്ത് കുട്ടിയുടെ അമ്മൂമ്മയും അമ്മാവനുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല. അമ്മ തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയാണ് തെരച്ചില്‍ തുടങ്ങിയത്. വാഷിങ് മെഷീനിനുള്ളില്‍ ശരീരം കണ്ടെത്തിയതോടെ ഡോര്‍ പൊളിച്ച് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

അജ്മാന്‍: യുഎയില്‍ നാല് വയസുകാരന്‍ വാഷിങ് മെഷീനിനുള്ളില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. അജ്മാനിലെ അല്‍ റൗദയിലാണ് സംഭവം. കുട്ടിയുടെ അമ്മ പുറത്തുപോയിരുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് അല്‍ ഹാമിദിയ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ അറിയിച്ചു.

അമ്മ പുറത്തുപോയ സമയത്ത് കുട്ടിയുടെ അമ്മൂമ്മയും അമ്മാവനുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല. അമ്മ തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയാണ് തെരച്ചില്‍ തുടങ്ങിയത്. വാഷിങ് മെഷീനിനുള്ളില്‍ ശരീരം കണ്ടെത്തിയതോടെ ഡോര്‍ പൊളിച്ച് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

കൗതുകം കൊണ്ട് കുട്ടി ഫ്രണ്ട് ലോഡ് വാഷിങ് മെഷീനിന്റെ ഡോര്‍ തുടര്‍ന്ന് അകത്ത് കയറിയതാകാമെന്നാണ് നിഗമനം. ഡോര്‍ അടഞ്ഞുപോയതോടെ ഇത് അകത്ത് നിന്ന് തുറക്കാന്‍ കഴിയാതെ മെഷീനിനുള്ളില്‍ കുടുങ്ങി. ഡോര്‍ അടഞ്ഞതിന് പിന്നാലെ ഡ്രമ്മില്‍ ചൂടുവെള്ളം നിറച്ച് കറങ്ങാന്‍ തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഏറെ നേരം കഴിഞ്ഞാണ് വീട്ടിലുണ്ടായിരുന്നവര്‍ ഇത് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

കൈറ്റ് ബീച്ചിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ, 90 ഇ-സ്കൂട്ടർ റൈഡർമാർക്കെതിരെ നടപടിയെടുത്ത് ദുബൈ പൊലീസ്
കുവൈത്തിൽ 15 സ്വകാര്യ ഫാർമസികൾ പൂട്ടാൻ ഉത്തരവ്, ലൈസൻസുകൾ റദ്ദാക്കി