75 ശതമാനം വരെ ഡിസ്‍കൗണ്ടുമായി ദുബായിലും അബുദാബിയിലും മെഗാ സെയില്‍

Published : Dec 13, 2018, 12:14 PM IST
75 ശതമാനം വരെ ഡിസ്‍കൗണ്ടുമായി ദുബായിലും അബുദാബിയിലും മെഗാ സെയില്‍

Synopsis

ഡിസംബര്‍ 19 മുതല്‍ 23 വരെ ദുബായിലും മെഗാ സെയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഡിംസബര്‍ 26നാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്.  3200 ഔട്ട്‍ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡി എസ് എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവാണ് ലഭ്യമാവുക.

അബുദാബി: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് മുന്നോടിയായി ഷോപ്പിങ് പ്രേമികളെ ആകര്‍ഷിക്കാന്‍ അബുദാബിയില്‍ അഞ്ച് ദിവസത്തെ മെഗാ സെയില്‍ തുടങ്ങി. അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ 15-ാം തീയ്യതി വരെ നടക്കുന്ന സെയിലില്‍ 75 ശതമാനം വരെ ഡിസ്‍കൗണ്ട് ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാവും. 

ഡിസംബര്‍ 19 മുതല്‍ 23 വരെ ദുബായിലും മെഗാ സെയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഡിംസബര്‍ 26നാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്.  3200 ഔട്ട്‍ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡി എസ് എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവാണ് ലഭ്യമാവുക.

ഫെസ്റ്റിവലിന്റെ ഓഫറുകള്‍ക്ക് പുറമെ 12 മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന സൂപ്പര്‍ സെയിലോടുകൂടിയായിരിക്കും ഇത്തവണ ഡി എസ് എഫ് ആരംഭിക്കുന്നത്. 90 ശതമാനം വരെ ഡിസ്‍കൗണ്ടാണ് ഈ സൂപ്പര്‍ സെയിലില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 26ന് ഉച്ച മുതല്‍ അര്‍ദ്ധരാത്രി വരെ മാള്‍ ഓഫ് എമിറേറ്റ്സിലും അഞ്ച് സിറ്റി സെന്ററുകളിലുമായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

ബുർജ് ഖലീഫക്ക് മുമ്പിൽ ആയിരക്കണക്കിന് ഡ്രോണുകൾ ചേർന്ന ഭീമൻ സാന്താ, വീഡിയോക്ക് പിന്നിൽ?
കുവൈത്തിലെ കബ്‌ദിൽ സംയുക്ത സുരക്ഷാ പരിശോധന, കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി, മയക്കുമരുന്നും മദ്യവും പിടിച്ചെടുത്തു