കൊവിഡ് വ്യാപനം: ഒമാനില്‍ സര്‍വ്വേയുടെ നാലാം ഘട്ടം ആരംഭിച്ചു

By Web TeamFirst Published Nov 8, 2020, 11:41 PM IST
Highlights

അഞ്ച് ദിവസമാണ് നാലാംഘട്ട സര്‍വ്വേ നീണ്ടുനില്‍ക്കുന്നത്. ഒരു ഗവര്‍ണറേറ്റില്‍ നിന്ന് 400 രക്തസാമ്പിളുകള്‍ വരെ ശേഖരിക്കും.

മസ്‌കറ്റ്: കൊവിഡ് വ്യാപനം അറിയാനുള്ള ദേശീയ സെറോളജിക്കല്‍ സര്‍വ്വേയുടെ നാലാം ഘട്ടം ഒമാനില്‍ ആരംഭിച്ചു. സ്വദേശികളെയും വിദേശികളെയും ഉള്‍പ്പെടുത്തിയുള്ള സര്‍വ്വേയിലൂടെ രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി അറിയുകയാണ് ലക്ഷ്യം.

അഞ്ച് ദിവസമാണ് നാലാംഘട്ട സര്‍വ്വേ നീണ്ടുനില്‍ക്കുന്നത്. ഒരു ഗവര്‍ണറേറ്റില്‍ നിന്ന് 400 രക്തസാമ്പിളുകള്‍ വരെ ശേഖരിക്കും. ഇങ്ങനെ ഓരോ ഘട്ടത്തിലും 5000 രക്തസാമ്പിളുകള്‍ വരെയാണ് ശേഖരിക്കുന്നത്. സര്‍വ്വേയില്‍ ആകെ 20,000 സാമ്പിളുകളാണ് ശേഖരിക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതലുള്ളത് പ്രവാസികളിലാണെന്ന് ആദ്യ ഘട്ട സര്‍വ്വേ റിപ്പോര്‍ട്ടില്‍ അറിയിച്ചിരുന്നു. എല്ലാ പ്രായപരിധിയിലുള്ളവരെയും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തും.   
 

click me!