വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന സംവിധാനമൊരുക്കി ഷാര്‍ജയിലെ സ്‌കൂളുകള്‍

By Web TeamFirst Published Sep 24, 2020, 9:36 PM IST
Highlights

സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ക്ലാസ്മുറി പഠനം തെരഞ്ഞെടുത്ത കുട്ടികള്‍ കൊവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം.

ഷാര്‍ജ: ഞായറാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കെ ഷാര്‍ജയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊവിഡ് പരിശോധന. സ്വകാര്യ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കൊവിഡ് സ്‌ക്രീനിങ് സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളതായി അധികൃതര്‍ പറഞ്ഞു. 

സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ക്ലാസ്മുറി പഠനം തെരഞ്ഞെടുത്ത കുട്ടികള്‍ കൊവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. നിര്‍ബന്ധമായും പാലിക്കേണ്ട കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കുലറുകള്‍ എല്ലാ സ്‌കൂളുകളിലേക്കും അയച്ചതായി ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അലി അല്‍ ഹൊസനി അറിയിച്ചു. 12 വയസ്സും അതിന് മുകളിലും പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്ന നിര്‍ദ്ദേശവും ഇതില്‍പ്പെടുന്നു. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറുമാസം മുമ്പാണ് സ്‌കൂളുകള്‍ അടച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയായിരുന്നു പിന്നീട് പഠനം തുടര്‍ന്നത്. ഓഗസ്റ്റ് 31ന് രാജ്യത്തെ ചില എമിറേറ്റുകളില്‍ സ്‌കൂളുകള്‍ തുറന്നെങ്കിലും ഷാര്‍ജയില്‍ പഠനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരുന്നു. ഈ മാസം 13ന് സ്‌കൂളുകള്‍ തുറക്കുമെന്ന് നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു.


 

click me!