ഒമാനില്‍ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ പ്രവാസികള്‍ക്ക് നാളെ സൗജന്യ വാക്‌സിനേഷന്‍

By Web TeamFirst Published Aug 14, 2021, 7:19 PM IST
Highlights

ഞായറാഴ്‍ച രാവിലെ 8.00 മണി മുതല്‍ 1.30 വരെയാണ് വാക്സിനേഷന്‍. 

മസ്‍കത്ത്: ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ പ്രവാസികള്‍ക്ക് ഓഗസ്റ്റ് 15ന് കൊവിഡ് വാക്സിന്‍ നല്‍കും. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. 18 വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും വാക്സിന്‍ ലഭ്യമാവുക.

ഞായറാഴ്‍ച രാവിലെ 8.00 മണി മുതല്‍ 1.30 വരെയാണ് വാക്സിനേഷന്‍. വാക്സിന്‍ സ്വീകരിക്കാനെത്തുന്നവര്‍ ലേബര്‍ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണം. ഇബ്രിയിലെ അല്‍ മുഹല്ലബ് ഇബ്‍ന്‍ അബി സുഫ്റ, വാലി ഓഫീസ് യങ്കല്‍,  സ്‍പോര്‍ട്സ് സെന്റര്‍ ദങ്ക് എന്നിവയാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍.
 

Dear Residents and Business Owners:-We would like to inform you that the vaccinations campaign for Non Omanis in Aldahira Governorate will start tomorrow, Sunday, August 15, 2021. At the first phase we will target the followings: 1- Barbers
2- beauty salons staff 3- housemaids pic.twitter.com/LLARIJ9Jts

— صحية محافظة الظاهرة (@dghs_dhahirah)
click me!