
അബുദാബി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അബുദാബിയില്‍ എട്ട് ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു.അബുദാബിയിലെ പൊതു പാര്‍ക്കിങ് സ്ഥലങ്ങള്‍, ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനം എന്നിവ ഏപ്രില്‍ 29 വെള്ളിയാഴ്ച മുതല്‍ മേയ് ഏഴ് ശനിയാഴ്ച വരെ സൗജന്യമായിരിക്കും.
മുസഫ എം-18 ട്രക്ക് പാര്‍ക്കിങ് ലോട്ടും ഔദ്യോഗിക ഈദ് അവധി ദിവസത്തില്‍ സൗജനയമായിരിക്കുമെന്ന് അബുദാബിയിലെ മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐടിസി)അറിയിച്ചു. നിരോധിച്ച സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തരുതെന്നും അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നും ഐടിസി കൂട്ടിച്ചേര്‍ത്തു. റെസിഡന്‍ഷ്യല്‍ പാര്‍ക്കിങ് സ്ഥലങ്ങളില്‍ രാത്രി 9 മണി മുതല്‍ രാവിലെ എട്ടു വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ഐടിസി വ്യക്തമാക്കി.
ദുബൈ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ദുബൈയില്‍ ഏഴ് ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഏപ്രില്‍ 30 മുതല്‍ മേയ് ആറ് വരെയാണ് സൗജന്യ പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളത്.
ഈ ദിവസങ്ങളില്‍ ബഹുനില പാര്‍ക്കിങുകളില്‍ ഒഴികെ മറ്റ് സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. മേയ് ഏഴ് മുതല്‍ പാര്‍ക്കിങ് ഫീസ് പുനരാരംഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam