ജിദ്ദ വിമാനത്താവളത്തിൽ യാത്രക്കാർക്ക്​ സൗജന്യ യാത്ര

Published : Feb 14, 2020, 10:28 PM IST
ജിദ്ദ വിമാനത്താവളത്തിൽ യാത്രക്കാർക്ക്​ സൗജന്യ യാത്ര

Synopsis

ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ വിമാനത്താവളത്തിലെത്തുന്ന ട്രാൻസി​റ്റ്​ യാത്രക്കാർക്ക്​ സൗജന്യ യാത്രാസൗകര്യം. വിമാനത്താവള അധികൃതർ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലുടെയാണ്​ ഇക്കാര്യം അറിയിച്ചത്​

റിയാദ്​: ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ വിമാനത്താവളത്തിലെത്തുന്ന ട്രാൻസി​റ്റ്​ യാത്രക്കാർക്ക്​ സൗജന്യ യാത്രാസൗകര്യം. വിമാനത്താവള അധികൃതർ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലുടെയാണ്​ ഇക്കാര്യം അറിയിച്ചത്​. പുതിയ വിമാനത്താവളത്തിനും സൗത്ത്​ ടെർമിനലിനുമിടയിലാണ് ​സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ​ സൗജന്യ യാത്രാസൗകര്യം​ ഏർപ്പെടുത്തിയിരിക്കുന്നത്​.

ബോഡിങ് പാസ്​ കാണിച്ചാൽ പുതിയ വിമാനത്താവളമായ ഒന്നാം നമ്പർ ടെർമിനലിൽ നിന്ന്​ സൗത്ത്​ ടെർമിനലിലേക്ക്​ സൗജന്യയാത്ര ലഭിക്കും.​ ആഭ്യന്തര, വിദേശ സർവീസുകൾക്കായി പുതിയ എയർപോർട്ട്​ പൂർണമായും സജ്ജമാകുന്നതുവരെ രണ്ട്​ മാസത്തേക്കാണിത്​. ഇതിനായി 200 കാറുകൾ ഒരുക്കിയിട്ടു​ണ്ട്​.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമുദ്ര സുരക്ഷ ഉറപ്പാക്കാൻ സൗദിയുടെ വമ്പൻ നീക്കം, ബഹുരാഷ്ട്ര പ്രതിരോധ സഖ്യം രൂപീകരിക്കുന്നു, 14 രാജ്യങ്ങളുടെ പിന്തുണ
സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ, രാഷ്ട്രപതിയിൽ നിന്ന് നിയമനപത്രം സ്വീകരിച്ചു