അടിപിടി കേസുകളിൽ ഉൾപ്പെട്ട പാർട്ടിക്കാരെ വിളിച്ച് വരുത്തി വിരലടയാളം ശേഖരിക്കുകയും കണ്ണിന്റെ ഉൾപ്പടെയുള്ള ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയവയാണ് പൊലീസ് ചെയ്യുന്നത്. ഇത് കാടത്തമാണെന്നും സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം പറഞ്ഞു.
കണ്ണൂർ: കണ്ണൂരിൽ പൊലീസിന് എതിരെ ആരോപണവുമായി സിപിഎം ജില്ലാ നേതൃത്വം. രാഷ്ട്രീയ സംഘർഷത്തിന്റെ പേരിൽ പൊലീസ് പാർട്ടി പ്രവർത്തകരെ വിളിച്ചു വരുത്തി വിരലടയാളം അടക്കമുള്ള സ്വകാര്യ വിവരം ശേഖരിക്കുന്നുവെന്ന് സിപിഎം ആരോപിച്ചു. ശ്രീകണ്ഠപുരത്തെ സിപിഎം കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണോ ഇത്തരം നടപടിയെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ചോദിച്ചു.
കൊടും ക്രിമിനലുകളോട് സ്വീകരരിക്കുന്ന സമീപനമാണ് പൊലീസ് സിപിഎം പ്രവർത്തകരോട് സ്വീകരിക്കുന്നതെന്നാണ് ജില്ലാ സെക്രട്ടറി ആരോപിക്കുന്നത്. അടിപിടി കേസുകളിൽ ഉൾപ്പെട്ട പാർട്ടിക്കാരെ വിളിച്ച് വരുത്തി വിരലടയാളം ശേഖരിക്കുകയും കണ്ണിന്റെ ഉൾപ്പടെയുള്ള ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയവയാണ് പൊലീസ് ചെയ്യുന്നത്. ഇത് കാടത്തമാണെന്നും സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം പറഞ്ഞു. എന്നാൽ നിയമപരമായ നടപടിക്രമം മാത്രമാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. ഗൗരവുമുള്ള കേസുകളിലെ പ്രതികളെയാണ് വിളിച്ചു വരുത്തിയതെന്നും പൊലീസ് വിശദീകരിക്കുന്നു.






