
അബുദാബി: പലസ്‍തീൻ പ്രദേശങ്ങൾ സംയോജിപ്പിക്കാനുള്ള ഇസ്രയേൽ നീക്കം മരവിപ്പിച്ചത് നയതന്ത്ര നേട്ടമാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിന്റെ തുടർച്ചയായാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
പലസ്തീന്റെ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് തടയുന്നതിൽ ഇസ്രായേലിന്റെ പ്രതിജ്ഞാബദ്ധത യുഎഇ ഉറപ്പാക്കിയിട്ടുണ്ട്. ഇത് ഒരു സുപ്രധാന നയതന്ത്ര നേട്ടമാണ്. ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നത് മേഖലയുടെ സുരക്ഷയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിൽ നേരിട്ടുള്ളതും നിർമ്മാണപരമായതുമായ പങ്ക് വഹിക്കാൻ സഹായിക്കുമെന്നും ഡോ. അൻവർ ഗാർഗാഷിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ലക്ഷ്യമിട്ടുള്ള മുൻ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ ശക്തിപ്പെടുത്താനാണ് യുഎഇ ശ്രമം. അറബ് സമാധാന സംരംഭങ്ങളോടും കിഴക്കൻ ജറുസലേം തലസ്ഥാനമായി ഒരു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള പലസ്തീൻ ജനതയുടെ അവകാശത്തോടുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് ഒപ്പം ഈ പ്രായോഗിക സമീപനത്തിന് അമേരിക്കയും ഒരു സുപ്രധാന പങ്ക് വഹിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക, സാംസ്കാരിക, ശാസ്ത്ര, സാങ്കേതിക മേഖലകൾ ഉൾപ്പെടെ നിരവധി മേഖലകളിൽ സഹകരണത്തിനുള്ള അവസരങ്ങൾ ഈ കരാറിലുടെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam