ഹിജ്റ പുതുവര്‍ഷാരംഭം; യുഎഇയില്‍ അവധി ദിനം പ്രഖ്യാപിച്ചു

Published : Aug 14, 2020, 08:45 AM IST
ഹിജ്റ പുതുവര്‍ഷാരംഭം; യുഎഇയില്‍ അവധി ദിനം പ്രഖ്യാപിച്ചു

Synopsis

ഹിജ്റ കലണ്ടറിലെ ഒന്നാം ദിനമായ മുഹറം ഒന്ന്, ഓഗസ്റ്റ് 23 ഞായറാഴ്ചയായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാസപ്പിറവി ദൃശ്യമാകുന്നത് അനുസരിച്ചായിരിക്കും ഇക്കാര്യത്തിലെ അന്തിമ തീരുമാനം.

അബുദാബി: ഹിജ്റ പുതുവര്‍ഷാരംഭത്തിലെ പൊതുഅവധി ഓഗസ്റ്റ് 23ന് ആയിരിക്കുമെന്ന് യുഎഇ ഫെഡറല്‍ അതോറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു. ഹിജ്റ കലണ്ടറിലെ ഒന്നാം ദിനമായ മുഹറം ഒന്ന്, ഓഗസ്റ്റ് 23 ഞായറാഴ്ചയായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാസപ്പിറവി ദൃശ്യമാകുന്നത് അനുസരിച്ചായിരിക്കും ഇക്കാര്യത്തിലെ അന്തിമ തീരുമാനം.

കഴിഞ്ഞ ദിവസം ഫെഡറല്‍ അതോറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാജ്യത്തെ പൊതുമേഖലയ്ക്കും ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും ഓഗസ്റ്റ് 23ന് അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഓഗസ്റ്റ് 24ന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി