ഒമാനില്‍ സെപ്തംബര്‍ മാസത്തെ ഇന്ധന വിലയിൽ വർദ്ധനവ് വരുത്തി ഉത്തരവിറങ്ങി

By Web TeamFirst Published Sep 3, 2018, 12:37 AM IST
Highlights

ണ്ടു മാസത്തിനു ശേഷമാണ്  ഇന്ധന വിലയിൽ  വർദ്ധനവ്  ഉണ്ടാകുന്നത് . എം 95 ലിറ്ററിന് 229 ബൈസയും എം 91ന് 218  ബൈസയും ഡീസലിന് 252 ബൈസയുമാണ്   സെപ്റ്റംബർ  മാസത്തിൽ നൽകേണ്ടത്. ജൂലൈ  മാസത്തിൽ  യഥാക്രമം 225   ബൈസയും 214   ബൈസയും ഡീസലിന് 245   ബൈസയുമായിരുന്നു വില.

ഒമാന്‍: സെപ്തംബര് മാസത്തെ  ഇന്ധന വിലയിൽ വർദ്ധനവ് വരുത്തി കൊണ്ട്  ഒമാൻ പ്രകൃതി  വാതക  മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഒമാനിൽ  85 %  വർധനവാണ്  ഇന്ധന വിലയിൽ  ഉണ്ടായിരിക്കുന്നത്. എം95 ഗ്രേഡ്   പെട്രോളിനും  , എം 91  ഇനും  വിലയിൽ നാല്  ബൈസയുടെയും വർധനവാണ്  ഈ മാസം  വരുത്തിയിരിക്കുന്നത്. ഡീസലിന്  ലിറ്ററിന്  ഏഴു   ബൈസയും കൂട്ടിയിട്ടുണ്ട്. 

രണ്ടു മാസത്തിനു ശേഷമാണ്  ഇന്ധന വിലയിൽ  വർദ്ധനവ്  ഉണ്ടാകുന്നത് . എം 95 ലിറ്ററിന് 229 ബൈസയും എം 91ന് 218  ബൈസയും ഡീസലിന് 252 ബൈസയുമാണ്  സെപ്റ്റംബർ  മാസത്തിൽ നൽകേണ്ടത്. ജൂലൈ മാസത്തിൽ  യഥാക്രമം 225   ബൈസയും 214   ബൈസയും ഡീസലിന് 245   ബൈസയുമായിരുന്നു വില. 2016  ജനുവരി പതിനഞ്ചിനു  ഇന്ധന സബ്‌സിഡി ഒഴിവാക്കുന്നതിന് മുൻപ് വരെ സൂപ്പർ പെട്രോളിന്  120  ബൈസയും , റെഗുലർ പെട്രോളിന് 114 ബൈസയും  ഡീസലിന്  146  ബൈസയും ആയിരുന്നു ലിറ്ററിന് വില .

ശരാശരി   85  % വർധനവാണ്  ഇന്ധന വിലയിൽ  കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ  ഉണ്ടായിരിക്കുന്നത്. സബ്‌സിഡി   നീക്കിയ  പശ്ചാത്തലത്തിൽ   താഴ്ന്ന  വരുമാനക്കാരായ  സ്വദേശികൾ  നേരിടുന്ന  പ്രതിസന്ധികൾ മറികടക്കുവാൻ  ആയി  "ദേശിയ   ഇന്ധന  സബ്സിഡി "  ഈ വർഷമാദ്യം  പ്രഖ്യാപിച്ചിരുന്നു . ഇതിനകം  292 , 105   സ്വദേശികൾ  ഈ ആനുകൂല്യം  പ്രയോജനപെടുത്തുന്നുണ്ടന്നാണ്   ഔദ്യോഗിക  കണക്കുകൾ  വ്യക്തമാക്കുന്നത് ..

click me!