ഖത്തറില്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചു

Published : Aug 01, 2019, 11:43 PM IST
ഖത്തറില്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചു

Synopsis

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രീമിയം പെട്രോളിന്റെ വിലയില്‍ 10 ദിര്‍ഹമിന്റെയും സൂപ്പര്‍ പെട്രോളിന്റെ വിലയില്‍ 15 ദിര്‍ഹമിന്റെയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 

ദോഹ: ഖത്തറില്‍ പെട്രോളിനും ഡീസലിനും വ്യാഴാഴ്ച മുതല്‍ വില വര്‍ദ്ധിച്ചു. പ്രീമിയം പെട്രോളിന് ജൂലൈയില്‍ 1.70 റിയാലായിരുന്ന സ്ഥാനത്ത് ഇന്നു മുതല്‍ 1.80 റിയാല്‍ നല്‍കണം. നേരത്തെ 1.75 റിയാലായിരുന്ന സൂപ്പര്‍ പെട്രോളിന് 1.90 റിയാലാണ് പുതിയ വില. ഡീസലിന് 1.90 റിയാല്‍ നല്‍കണം. നേരത്തെ ഇത് 1.85 റിയാലായിരുന്നു.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രീമിയം പെട്രോളിന്റെ വിലയില്‍ 10 ദിര്‍ഹമിന്റെയും സൂപ്പര്‍ പെട്രോളിന്റെ വിലയില്‍ 15 ദിര്‍ഹമിന്റെയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഡിസല്‍ വിലയില്‍ അഞ്ച് ദിര്‍ഹമിന്റെ വര്‍ദ്ധനവാണുണ്ടായത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ ആക്രമണത്തെ അപലപിച്ച് മോദി, കുവൈത്തിന് ഇന്ത്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും
അഴിമതി, കൈക്കൂലി, അധികാര ദുർവിനിയോഗം; ഏഴ് മന്ത്രാലയങ്ങളിലെ 78 ഉദ്യോസ്ഥർ സൗദിയിൽ അറസ്റ്റിൽ