മയൂര സഹസ്ര എന്ന പേരിലാണ് ജിമിക്കികൾ. മയിലുകളാണ് ഡിസൈനിന് പ്രചോദനം. ആയിരം മയിലുകളുടെ പീലികൾ ചേരുന്ന രീതിയിലാണ് രൂപകൽപ്പന.

ഏറ്റവും ഭാരവും വലിപ്പവുമുള്ള സ്വർണ്ണംകൊണ്ടുള്ള കർണാഭരണങ്ങൾക്കുള്ള ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി ജോയ്ആലുക്കാസ് ജ്വല്ലറി. റെക്കോർഡുകൾ ഭേദിച്ച ജിമിക്കികൾ ദുബായ് ഗോൾഡ് ഡിസ്ട്രിക്കറ്റിലെ ജ്യുവൽ ഓഫ് ജോയ് ബൈ ജോയ്ആലുക്കാസിൽ യു.എ.ഇ സാമ്പത്തിക ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൂഖ് അൽ മാരി പ്രദർശിപ്പിച്ചു.

മയൂര സഹസ്ര എന്ന പേരിലാണ് ജിമിക്കികൾ. മയിലുകളാണ് ഡിസൈനിന് പ്രചോദനം. ആയിരം മയിലുകളുടെ പീലികൾ ചേരുന്ന രീതിയിലാണ് രൂപകൽപ്പന.

ജോയ്ആലുക്കാസിന്റെ വിദഗ്ധരായ ശിൽപ്പികളാണ് ആഭരണങ്ങൾ പണിതത്. 22 കാരറ്റ് സ്വർണ്ണത്തിൽ തീർത്ത ജിമിക്കികൾക്ക് 16.514 കിലോഗ്രാം ഭാരമുണ്ട്. മുൻപത്തെ റെക്കോർഡ് ആഭരണത്തേക്കാൾ അഞ്ച് ഇരട്ടി വലിപ്പമാണ് ഇതിനുള്ളത്. സ്ഥിരമായി ജ്യുവൽ ഓഫ് ജോയ് ബൈ ജോയ്ആലുക്കാസിൽ ആഭരണങ്ങൾ പ്രദർശിപ്പിക്കും.

അനാച്ഛാദന ചടങ്ങിൽ ദുബായ് ഗോൾഡൻ ജുവൽറി ഗ്രൂപ്പ് അംഗം ലൈല മുഹമ്മദ് സുഹൈൽ, ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റ് സീനിയർ ഡയറക്ടർ റാഷ് അൽഹർമൂഡി, വേൾഡ് ഗോൾഡ് കൗൺസിൽ സീനിയർ പോളിസി ലീഡ് ലെവി പെസുലു, ജോയ്ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്, ജോയ്ആലുക്കാസ് ജുവൽറി സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് എന്നിവർ പങ്കെടുത്തു.

“നാല് ദശകമായി ദുബായ് നഗരത്തിനൊപ്പമാണ് ജോയ്ആലുക്കാസും വളർന്നത്. ഈ നഗരത്തിനും ഈ അസംഭവ്യമായ ആശയം സാധ്യമാക്കിയ കലാകാരന്മാർക്കുമാണ് ഈ ആഭരണം ഞങ്ങൾ സമർപ്പിക്കുന്നത്. ഒറ്റ ആഭരണത്തിൽ രണ്ട് ഗിന്നസ് റെക്കോർഡുകളെന്നത് ഞങ്ങളുടെ കുടുംബത്തിനും 13 രാജ്യങ്ങളിലുള്ള ഞങ്ങളുടെ ടീമിനും വർഷങ്ങളായി ഞങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ഓരോ ഉപയോക്താവിനും അഭിമാന നിമിഷമാണ്.” – ജോയ് ആലുക്കാസ് പറഞ്ഞു.

“ഈ ആഭരണം വിൽപ്പനയ്ക്കുള്ളതല്ല. ഇതൊരു നാഴികക്കല്ലാണ്. എല്ലാവരെയും ഈ ആഭരണം കാണാൻ ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലേക്ക് ഞങ്ങൾ ക്ഷണിക്കുകയാണ്.” – ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

ജ്യുവൽ ഓഫ് ജോയ് ബൈ ജോയ്ആലുക്കാസിൽ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് ആഭരണം കാണാൻ അവസരം. പ്രവേശനം സൗജന്യമാണെന്നും ജോയ്ആലുക്കാസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.