
റിയാദ്: രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം റിയാദിൽ മരിച്ച മലപ്പുറം എടപ്പാൾ പള്ളിക്കാട്ടിൽ വീട്ടിൽ ഡോ. മുകുന്ദന്‍റെ (66) മൃതദേഹം സംസ്കരിച്ചു. ഒന്നര പതിറ്റാണ്ട് റിയാദിൽ മലയാളികൾ ഉൾപ്പടെ വിദേശികൾക്കും സ്വദേശികൾക്കും സുപരിചിതനായ ഡോക്ടറായിരുന്ന അദ്ദേഹം പനിയെ തുടർന്ന് ജൂൺ 15നാണ് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായത്. പിന്നീട് രോഗം ഗുരുതരമാകുകയും ശനിയാഴ്ച രാവിലെ 11.30ന് ഹൃദയാഘാതം മൂലം അന്ത്യം സംഭവിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയാണ് റിയാദിൽ സംസ്കാര ചടങ്ങുകൾ നടന്നത്. ഭാര്യ ഡോ. ഡൈസമ്മ റിയാദിലുണ്ട്. മകൻ റിഥിക് മുകുന്ദനും മകൾ തന്യ മുകുന്ദനും നാട്ടിലാണ്. കെഎംസിസി പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, മുനീർ ചെമ്മാട്, മജീദ് പരപ്പനങ്ങാടി എന്നിവർ നടപടികൾ പൂർത്തീകരിക്കുന്നതിന് രംഗത്തുണ്ടായിരുന്നു.
സന്ദര്‍ശക വിസയിലെത്തിയ മലയാളി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam