
മനാമ: ഐ.ഒ.സി ഇന്ത്യൻ ഓവർസീസ് എക്സിക്യൂട്ടിവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഐ.ഒ.സി ആസ്ഥാനത്ത് ബഹ്റൈനില്‍ ഗാന്ധജയന്തി ദിനാചരണം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ഗുർഷിദ് ആലം അദ്ധ്യക്ഷത വഹിച്ചു. ഐഒസി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഓൺലൈൻ സംവിധാനത്തിലൂടെ സന്ദേശം നൽകി.
ഐ.ഒ.സി ഭാരവാഹികളായ മുഹമ്മദ് ഗയാസുള്ള, ആസ്റ്റിൻ സന്തോഷ്, തൗഫീക് എ ഖാദർ, അശ്റഫ് ബെറി, ഇശ്റത്ത് സലീം എന്നിവർ സംസാരിച്ചു. ഇബ്രാഹിം അദ്ഹം സ്വാഗതവും ഷംലി പി ജോൺ നന്ദിയും പറഞ്ഞു. . ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പരിപാടി നിയന്ത്രിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam