
ദുബൈ: ദുബൈയിലെ ബുർജ് ഖലീഫയിൽ ഗർബ നൃത്തം ചെയ്തതിന് ഇന്ത്യക്കാരായ വിനോദ സഞ്ചാരികൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം. ബുർജ് ഖലീഫയുടെ വ്യൂവിങ് ഡെക്കിലാണ് ഇവർ ഗർബ നൃത്തം അവതരിപ്പിച്ചത്. ബോളിവുഡ് ഗാനമായ ചോഗഡയ്ക്കാണ് ചുവടുകൾ വെച്ചത്. ഇവർ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധം ഉയർന്നത്.
മഞ്ഞ നിറത്തിലുള്ള ടി ഷർട്ടുകൾ അണിഞ്ഞ് സംഘം ചേർന്നാണ് എല്ലാവരും നൃത്തം ചെയ്തത്. ഇതിന്റെ വീഡിയോ ദുബൈയിലുള്ള ഒരു കണ്ടന്റ് ക്രിയേറ്ററാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിമിഷനേരങ്ങൾ കൊണ്ട് വീഡിയോ വൈറലാകുകയായിരുന്നു. വീഡിയോക്കെതിരെ നിരവധി പേരാണ് പ്രതികരിച്ചത്. പൊതുയിടങ്ങളിൽ ഇത്തരം നൃത്തങ്ങൾ ചെയ്യുന്നത് ഉചിതമായ കാര്യമല്ലെന്നും മറ്റുള്ളവർക്ക് ശല്യമാകും വിധത്തിൽ പൊതുസ്ഥലങ്ങളിൽ പ്രവർത്തിക്കരുതെന്നും ചിലർ പ്രതികരിച്ചു. ഇന്ത്യക്കാർക്കാകെ ചീത്തപ്പേര് നൽകുന്നതാണ് ഈ വീഡിയോ എന്നാണ് ചിലർ പ്രതികരിച്ചത്. വിനോദ സഞ്ചാരികൾ ഒരു രാജ്യം സന്ദർശിക്കാനെത്തുമ്പോൾ അവിടുത്തെ രീതികളെയും പ്രധാന ലാൻഡ് മാർക്കുകളിൽ നിലനിർത്തിപ്പോരുന്ന അന്തരീക്ഷത്തെയും ബഹുമാനിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ