
റിയാദ്: വാതകം ചോർന്ന് ഉണ്ടായ സഫോടനത്തിൽ ഒരു മരണം. മൂന്ന് പേർക്ക് പരിക്ക്. റിയാദ് ഉലയ്യ ഡിസ്ട്രിക്ടിൽ എയർ കണ്ടീഷനറുകളുടെയും റെഫ്രിജറേറ്ററുകളുടെയും സ്പെയർപാർട്സ് വിൽപന നടത്തുന്ന സ്ഥാപനത്തിലാണ് അപകടം. വാതക ചോർച്ചയെ തുടർന്ന് ശക്തമായ സ്ഫോടനമുണ്ടാവുകയായിരുന്നു.
വിദേശ തൊഴിലാളിയാണ് മരിച്ചത്. ഈ കടയിലെ ജീവനക്കാരനാണ്. ഏത് രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല. സഹജീവനക്കാരായ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിവിൽ ഡിഫൻസ്, റെഡ് ക്രസൻറ് യൂനിറ്റുകൾ ഉടൻ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam