ഹോര്‍മൂസിൽ നിന്ന് ഇറാൻ പണം ഈടാക്കുന്നതിനെതിരെ ജിസിസി രാജ്യങ്ങളൂടെ കൂട്ടായ്മ; യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണം

Published : Apr 29, 2026, 05:39 AM IST
GCC flag

Synopsis

ഹോർമൂസിൽ നിന്ന് ഇറാൻ പണം ഈടാക്കുന്നതിനിനെതിരെ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ. ഹോർമൂസ് അടച്ചതിനെ അപലപിച്ച കൂട്ടായ്മ, യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്ഥിതി ഹോർമൂസിൽ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയ്ക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംയുക്ത പദ്ധതികൾ വേഗത്തിലാക്കുകയാണ് ജിസിസി കൂട്ടായ്മ

ദുബായ്: ഹോർമൂസിൽ നിന്ന് ഇറാൻ പണം ഈടാക്കുന്നതിനിനെതിരെ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ. ഹോർമൂസ് അടച്ചതിനെ അപലപിച്ച കൂട്ടായ്മ, യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്ഥിതി ഹോർമൂസിൽ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയ്ക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംയുക്ത പദ്ധതികൾ വേഗത്തിലാക്കുകയാണ് ജിസിസി കൂട്ടായ്മ. ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ പദ്ധതി, ജിസിസി വൈദ്യുതി ശൃംഖല, ജിസിസി ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈൻ, ജിസിസി മേഖലയിലാകെ എത്തുന്ന ശുദ്ധജല നെറ്റ്വർക്ക്, ബലിസ്റ്റിക് മിസൈലുകൾക്ക് എതിരെ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനം എന്നിവയാണ് ഇത്. ഇവയുടെയെല്ലാം തന്ത്രപ്രധാന കരുതൽ ശേഖരത്തെക്കുറിച്ച് പഠനം നടത്താനും ചർച്ചയുണ്ടായി. മേഖലയുടെ സുരക്ഷയിൽ ഇളവ് പാടില്ലെന്നെന്നും ഏതെങ്കിലും ഒരു അംഗത്തിന് എതിരായ ആക്രമണം മേഖലയ്ക്കാതെ എതിരായ ആക്രമണമായി കണക്കാക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

59 വർഷത്തെ ബന്ധം ഉപേക്ഷിച്ചു, കടുത്ത തീരുമാനമെടുത്ത് യുഎഇ; ഒപെകിൽ നിന്ന് പിൻമാറി, മെയ് 1 മുതൽ പ്രാബല്യത്തിൽ
ബിഗ് ടിക്കറ്റ് – 100,000 ദിർഹം പങ്കിട്ട് നാല് പേർ; സമ്മാനം നേടി രണ്ടു മലയാളികളും