ബിഗ് ടിക്കറ്റ് – 100,000 ദിർഹം പങ്കിട്ട് നാല് പേർ; സമ്മാനം നേടി രണ്ടു മലയാളികളും

Published : Apr 27, 2026, 07:37 PM IST
Big Ticket

Synopsis

രണ്ടു മലയാളികളാണ് 25,000 ദിർഹം വീതം നേടിയത്.

ബിഗ് ടിക്കറ്റിന്റെ ഏപ്രിലിലെ മൂന്നാമത്തെ ഇ-ഡ്രോയിലെ വിജയികളിൽ മലയാളികളും. രണ്ടു മലയാളികളാണ് 25,000 ദിർഹം വീതം നേടിയത്.

ടിനു വർഗീസ്

മലയാളിയായ ടീനു ഷാർജയിലാണ് കഴിഞ്ഞ എട്ട് വർഷമായി താമസിക്കുന്നത്. അഞ്ച് വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറുണ്ട്. അഞ്ചു പേരുടെ സംഘമായി എല്ലാ മാസവും ടിക്കറ്റെടുക്കും.

“ചിലപ്പോൾ ചില പാറ്റേണുകൾ നോക്കിയാണ് ടിക്കറ്റ് എടുക്കാറ്. ചിലപ്പോൾ ഒന്നും നോക്കാറില്ല. കോൾ ലഭിച്ചപ്പോൾ ആകെ സർപ്രൈസ് ആയിപ്പോയി. വളരെ സന്തോഷം തോന്നുന്നു.” – ടിനു പറഞ്ഞു.

സമ്മാനത്തുക സംഘം തുല്യമായി വീതിക്കാനാണ് പദ്ധതിയിടുന്നതെന്നും വിജയി പറഞ്ഞു.

സുജിത് എടവള്ളി

ഹെൽത് ആൻഡ് സേഫ്റ്റ് എൻജിനീയറാണ് മലയാളിയായ സുജിത്. ദുബായിൽ ആണ് താമസം. പത്ത് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറുണ്ട്. സുഹൃത്തുക്കളായ പത്ത് പേർക്കൊപ്പം എല്ലാ മാസവും ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നതാണ് ശീലം.

“ഡ്രോയുടെ തലേദിവസമാണ് ബിഗ് ടിക്കറ്റ് എടുത്തത്. പെട്ടന്ന് ഈ കോൾ ലഭിച്ചു. ആദ്യമായാണ് വിജയം നേടുന്നത്. വളരെ സന്തോഷം.” – സുജിത് പറഞ്ഞു.

ശശിധർ സലിൻ

മുംബൈയിൽ നിന്നുള്ള ശശിധർ ദുബായിൽ ഫൈനാൻസ് മാനേജറായി ജോലി ചെയ്യുകയാണ്. ഏഴ് വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. നാല് പേരുടെ സംഘമായാണ് ബിഗ് ടിക്കറ്റ് എടുക്കാറ്. ഇത്തവണ മകളാണ് ടിക്കറ്റ് തെരഞ്ഞെടുത്തത്.

“ഇത് ആദ്യത്തെ വിജയമാണ്. എനിക്കിത് ആദ്യം വിശ്വസിക്കാനായില്ല. രണ്ടു തവണ ഉറപ്പിച്ചതിന് ശേഷമാണ് സമ്മാനം എനിക്ക് തന്നെയാണെന്ന് തോന്നിയത്.”

സമ്മാനത്തുക എങ്ങനെ ചെലവഴിക്കും എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ശശിധർ പറഞ്ഞു. സ്കൂൾ ഫീസ് ഉൾപ്പെടെ വീട്ടിലെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് ഒരു പങ്ക് ഉപയോഗിക്കുമെന്ന് അദ്ദേഹം പറയുന്നു.

ഇജാൻ സി.പി

ഇന്ത്യയിൽ നിന്നുള്ള ഇജാൻ സ്റ്റോറിൽ നിന്നാണ് ബിഗ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് നമ്പർ 286-249886.

ഏപ്രിലിൽ ബിഗ് ടിക്കറ്റിലൂടെ ആറ് ഗ്യാരണ്ടീഡ് മില്യണയർമാർ ഉണ്ടാകു. ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹമാണ്. മെയ് മൂന്നിനാണ് ലൈവ് ഡ്രോ. അതേ രാത്രിതന്നെ അഞ്ച് വിജയികൾക്ക് സമാശ്വാസ സമ്മാനമായി 1 മില്യൺ ദിർഹംവീതം ലഭിക്കും.

ഇനി ഈ മാസം ഒരു ഇ-ഡ്രോ മാത്രമേ ബാക്കിയുള്ളൂ. നാല് വിജയികൾക്കുകൂടെ 25,000 ദിർഹം വീതം നേടാനാകും. ബിഗ് വിൻ മത്സരം അവസാനിച്ചു. ഡ്രീം കാർ സീരീസിൽ മെയ് 3-ന് ലാൻഡ് റോവർ ഡിഫൻഡറും ജൂൺ 3-ന് റേഞ്ച് റോവർ വെലാറും ആണ് സമ്മാനം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
കടൽപ്പരപ്പിൽ മുങ്ങാം കുഴിയിടുന്ന തിമിംഗലങ്ങൾ, പശ്ചാത്തലത്തിൽ കടൽപ്പക്ഷികൾ; മനോഹര ദൃശ്യം പങ്കുവെച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി