
ദുബൈ: ഇന്ത്യയില്‍ (India) നിന്ന് ദുബൈയിലേക്ക് പോകാന്‍ യുഎഇ താമസക്കാര്‍ക്ക് ഇനി മുതല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐസിഎ) (ICA), ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയോ (ജിഡിആര്‍എഫ്എ) (GDRFA) അനുമതി ആവശ്യമില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express) സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ദുബൈ യാത്രക്കാര്‍ക്ക് ജിഡിആര്‍എഫ്എ അനുമതി വേണമെന്ന് നേരത്തെ നിബന്ധനയുണ്ടായിരുന്നു.
ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്കും റാപിഡ് പരിശോധന ഒഴിവാക്കി
അബുദാബി: ഇന്ത്യയില്‍ (India) നിന്ന് യുഎഇയിലെ (UAE) എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന (rapid PCR test) ഒഴിവാക്കി. നേരത്തെ ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അബുദാബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍ക്കുലറില്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പ് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ റാപിഡ് പിസിആര്‍ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കിയെന്നും മറ്റ് യാത്രാ നിബന്ധനകള്‍ പാലിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അബുദാബിയിലേക്ക് റാപിഡ് പിസിആര്‍ പരിശോധന വേണമെന്ന നിബന്ധന ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദും വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കി. യാത്രയ്ക്ക് ആറ് മണിക്കൂറിനുള്ളിലെടുത്ത പരിശോധനാ ഫലം വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. എന്നാല്‍ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ പരിശോധന വേണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ല.
അബുദാബി : ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ (Covid vaccine) രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ (Air India) നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധന (RT PCR test) ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express). ഇന്ത്യയില്‍ നിന്നും വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.
യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം ഉള്ളത്. യത്രക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.
യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് 14 ദവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും വേണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ