
ദുബൈ: സാംസ്‌കാരിക മേഖലയില്‍ മികവ് പുലര്‍ത്തിയ 69 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഗോള്‍ഡന്‍ വിസ അനുവദിച്ചതായി അധികൃതര്‍. കലാ, സാംസ്‌കാരിക മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് വിസ അനുവദിച്ചത്.
2020ല്‍ ലഭിച്ച 220 അപേക്ഷകളില്‍ 124 എണ്ണമാണ് പരിഗണിച്ചത്. 69 പേര്‍ക്കാണ് ഗോള്‍ഡന്‍ വിസ അനുവദിച്ചത്. 59 പേരുടെ വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam