
ദുബായ്: യാത്ര രേഖകളുടെ പരിശോധനയ്ക്കായി പുതിയ ഡിജിറ്റൽ സംവിധാനവുമായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്. ദുബായ് ഇ-ഡോക്യുമെന്റ്സ് സിസ്റ്റം എന്ന പേരിലുള്ള പുതിയ സംവിധാനത്തിലൂടെ കൃത്രിമ രേഖകൾ ഉപയോഗിച്ചു രാജ്യത്ത് പ്രവേശിക്കുന്നത് തടയാനും വ്യാജന്മാരെ അതിവേഗം കണ്ടെത്താനും സാധിക്കും.
ദുബായ് എമിഗ്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂറാണ് പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചത്. ലോകത്തിലെ എല്ലാം രാജ്യങ്ങളുടെയും യഥാർത്ഥ യാത്രാ രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ ശേഖരിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് പരിശോധന നടത്തിയാണ് അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നത്. നെതർലാന്റ്സ്, കാനഡ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലുള്ള സംവിധാനത്തിന് സമാനമാണിത്. യാത്രാ രേഖകൾ സ്ഥിരീകരിക്കുന്നതിനും വ്യാജ രേഖകൾ കണ്ടെത്തുന്നതിനുമുള്ള ഏറ്റവും ആധുനിക സംവിധാനമാണിതെന്നും മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam