
ദുബായ്: ഗ്ലോബൽ വില്ലേജ് ഉടൻ തുറക്കില്ല. ഗ്ലോബൽ വില്ലേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നതടക്കമുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും.
സൗദിക്ക് നേരെ ഇറാന്റെ അതിശക്തമായ ആക്രമണ ശ്രമങ്ങൾ. ഇന്നലെ നടന്ന ആക്രമണങ്ങളിൽ അമേരിക്കൻ സൈനികനുൾപ്പടെ മൂന്നു പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽ ഷൈബ സൈനിക താവളത്തിന് നേരെയാണ് ആക്രമണ ശ്രമം കൂടുതലും നടന്നത്. റിയാദ് നഗരം, അൽ ഖർജ്, അൽ ജൗഫ് മേഖലകളും ആക്രമിക്കപ്പെട്ടു. എല്ലാ ശ്രമങ്ങളും തകർത്തു. യു.എ.ഇയിൽ അബുദാബിയിലുണ്ടായ ആക്രമണത്തിൽ 2 പേർക്ക് നേരിയ പരിക്കേറ്റു. ഫുജൈറയിൽ ഡ്രോൺ അവശിഷ്ടം വീണ് ഓയിൽ ഇൻഡസ്ട്രിയൽ സോണിന് സമീപം തീപ്പിടുത്തമുണ്ടായി. ബഹറൈനിൽ മിസൈൽ പതിച്ച് വീടുകൾ തകരുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തു. താമസങ്ങൾ ആക്രമിച്ചതിനെ വിവിധ രാഷ്ട്രങ്ങൾ അപലപിച്ചു. ഇതിനിടെ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ ചർച്ച നടത്തി. സൗദിയിൽ പ്രത്യേക ചൈനീസ് പ്രതിനിധി സംഘം സൗദി വിദേശകാര്യ മന്ത്രിയുമായും ജിസിസി കൂട്ടായ്മ നേതാക്കളുമായും ചർച്ച നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam