നവംബറിൽ 25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ഡിസംബർ 3-ന് ഭാഗ്യശാലിയെ തിരിച്ചറിയാം. സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതം അഞ്ച് പേർക്ക് ലഭിക്കും.
ബിഗ് ടിക്കറ്റ് നവംബർ ലൈവ് ഡ്രോയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസും റേഞ്ച് റോവർ വെലാർ കാറും സ്വന്തമാക്കി ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ.
ഡിയർ ബിഗ് ടിക്കറ്റ് സീസൺ 4 വിജയികളിൽ ഒരാളായ ഇനേഷ് മോഹന് റിച്ചാഡ് ആൻഡ് ബുഷ്റാസ് ചോയ്സ് അവാർഡ് ഇനത്തിൽ 90,000 ദിർഹവും ലഭിച്ചു. ഇതോടെ അദ്ദേഹത്തിന് മൊത്തം 100,000 ദിർഹം ലഭിച്ചു.
പഞ്ചാബിൽ നിന്നുള്ള മീന സരിൻ ആണ് 25 മില്യൺ ദിർഹം നേടിയത്. മുൻപ് കണക്ക് അദ്ധ്യാപികയായിരുന്ന അവർ ഇപ്പോൾ ജോലി ചെയ്യുന്നില്ല. യു.എ.ഇയിൽ ഭർത്താവുമായി 18 വർഷമായി താമസിക്കുകയാണ് മീന. എല്ലാ മാസവും ബിഗ് ടിക്കറ്റിൽ പങ്കെടുക്കാറുണ്ടെന്ന് മീന പറയുന്നു. മൂന്നു പേർക്കൊപ്പമാണ് അവർ ടിക്കറ്റ് എടുക്കാറ്. തികച്ചും റാൻഡമായി എടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം ലഭിച്ചതെന്നും വിജയി പറഞ്ഞു.
“ആവേശകരമായ, തികച്ചും ഞെട്ടിച്ച, വിശ്വസിക്കാനാകാത്ത ഒരു നിമിഷമാണ് ഇത്. തലകറങ്ങുന്നതുപോലെ തോന്നി. ഇപ്പോഴും എനിക്കിത് ഉൾക്കൊള്ളാനായിട്ടില്ല. വളരെയധികം നന്ദിയുണ്ട്. ഇതിൽ ഒരു പങ്ക് തീർച്ചയായും ജീവകാരുണ്യത്തിനും പണത്തിന് ആവശ്യമുള്ള കുടുംബാംഗങ്ങൾക്കും ഞാൻ നൽകും.” – മീന പ്രതികരിച്ചു.
റേഞ്ച് റോവർ വെലാർ കാർ നേടിയ കാജ തൂലിയത് അൽ എയ്നിലാണ് താമസിക്കുന്നത്. ടിക്കറ്റ് നമ്പർ - 025383.
ഡിയർ ബിഗ് ടിക്കറ്റ് സീസൺ 4-ലെ അവസാന വിജയികളാണ് ഇനേഷും ഭാര്യയും. അവരുടെ ഏഴ് വയസ്സുകാരനായ മകൻ സാക് ഗുരുതരമായ ഒരു ആരോഗ്യപ്രശ്നം നേരിടുകയാണ്. തലച്ചോറിന് ബാധിച്ച ഒരു വൈകല്യം കാരണം അവരുടെ മകന് ചെവി കേൾക്കാനോ കണ്ണുകാണാനോ കഴിയില്ല. മാത്രമല്ല കുട്ടി ശരീരം അനക്കാനാകതെ കിടപ്പിലുമാണ്. മകനുവേണ്ടി ഒരു വീട് എന്ന സ്വപ്നം അവർ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തവണകൾ മുടങ്ങിയതുകൊണ്ട് ഇപ്പോൾ നിയമകുരുക്കിലാണ്.

സമാശ്വാസ സമ്മാനമായ 10,000 ദിർഹം സ്വീകരിക്കാൻ അവർ ബിഗ് ടിക്കറ്റ് ഓഫീസിൽ എത്തിയിുരന്നു. പക്ഷേ, അവരെ റിച്ചാഡും ബുഷ്റയും ചോയ്സ് അവാർഡിന് പരിഗണിക്കുമെന്ന് അവർക്ക് അറിയില്ലായിരുന്നു. പ്രത്യേകമായി 90,000 ദിർഹം കൂടെ ലഭിച്ചപ്പോൾ മൊക്കം 100,000 ദിർഹം അവർ നേടി. ഇതോടെ ദമ്പതികൾ ശരിക്കും ഞെട്ടി.
“സമാശ്വാസ സമ്മാനം ലഭിച്ചപ്പോൾ തന്നെ ഞങ്ങൾ സന്തോഷത്തിലായിരുന്നു. പക്ഷേ, ഈ വിജയം അത് ശരിക്കും സർപ്രൈസ് ആയി. ഇപ്പോഴും ഇത് ഉൾക്കൊള്ളാനാകുന്നില്ല. സത്യത്തിൽ ഇന്ന് ഉറങ്ങാൻ ആകുമോ എന്നുപോലും സംശയമാണ്.”
സമ്മാനത്തുക ഉപയോഗിച്ച് വീട് സ്വന്തമാക്കാനാണ് അവർ ആഗ്രഹിക്കുന്നത്.
മകന് ഒരു വീട് എന്നതാണ് സ്വപ്നം. ഞങ്ങളുടെ കുടുംബത്തിന് ഇത് വലിയൊരു സാന്ത്വനമാണ്. റിച്ചാഡിനും ബുഷ്റയ്ക്കും ബിഗ് ടിക്കറ്റിനും നന്ദി രേഖപ്പെടുത്തുന്നതായും അവർ പറഞ്ഞു.
നവംബറിൽ 25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ഡിസംബർ 3-ന് ഭാഗ്യശാലിയെ തിരിച്ചറിയാം. സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതം അഞ്ച് പേർക്ക് ലഭിക്കും. മൂന്നു വീക്കിലി ഇ-ഡ്രോകളും നടക്കും. നാല് വിജയികൾക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം ലഭിക്കും. ബിഗ് സ്പിൻ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന മൂന്നു പേരെ ഡിസംബർ 3-ന് നടക്കുന്ന ഡ്രോയിൽ അറിയാം. ഇവർക്ക് ജനുവരി 3-ന് ബിഗ് സ്പിൻ കളിക്കാം. 1 മില്യൺ ദിർഹം വരെ സമ്മാനം നേടാനാണ് അവസരം.
ഡ്രീം കാർ സീരീസിൽ ഡിസംബർ 3-ന് നിസ്സാൻ പട്രോൾ, ജനുവരി 3-ന് ബിഎംഡബ്ല്യു എം440ഐ എന്നിവയാണ് നേടാനാകുക.




