
റിയാദ്: രാജ്യത്ത് ബിസിനസ് സേവനങ്ങൾക്കായി സൗദി പൊതുനിക്ഷേപ ഫണ്ടിന് (പി.ഐ.എഫ്) കീഴിൽ പ്രത്യേക കമ്പനി സ്ഥാപിച്ചു. ‘തസാമ’ എന്ന പേരിൽ ബിസിനസ് സർവിസസ് കമ്പനി ആരംഭിക്കുന്നതായി പി.െഎ.എഫ് അറിയിച്ചു. രാജ്യത്തിെൻറ സംയോജിത ബിസിനസ് പരിഹാരങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനും പൊതു, സ്വകാര്യ മേഖലകൾക്ക് കൂടുതൽ വളർച്ച സാധ്യമാക്കാനുമാണ് ‘തസാമ’യിലൂടെ ലക്ഷ്യമിടുന്നത്.
സൗദി ടെക്നോളജി ഡെവലപ്മെൻറ് ആൻഡ് ഇൻവെസ്റ്റ്മെൻറ് കമ്പനി (തഖ്നിയ)യുടെ മുൻ ഉടമസ്ഥതയിലുള്ള ബിസിനസ് ഇൻകുബേറ്റേഴ്സ് ആൻഡ് ആക്സിലറേറ്റേഴ്സ് കമ്പനി (ബിയാക്)യുമായി ഏകീകരിച്ചാണ് കമ്പനിയുടെ തുടക്കം. സംയോജിത ബിസിനസ് പരിഹാരങ്ങൾക്ക് സേവനങ്ങളുടെ മേഖലയിൽ ഒരു മുൻനിര ദേശീയ കമ്പനിയായി മാറുക എന്നതാണ് ഇതിെൻറ ലക്ഷ്യം. പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ കമ്പനികളെ പ്രാരംഭം മുതൽ വളർച്ചാഘട്ടങ്ങളിൽ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ബിസിനസ് സേവനങ്ങൾ ‘തസാമ’ നൽകും. രാജ്യത്തു ആസ്ഥാനം സ്ഥാപിച്ചുകൊണ്ട് ആഗോള കമ്പനികളുടെ പ്രവർത്തനങ്ങൾ സുഗമമാക്കും. മാനവ വിഭവശേഷി, സംഭരണം, ഡിജിറ്റൽ പരിഹാരങ്ങൾ, ഇൻകുബേറ്റർ സേവനങ്ങൾ, വർക്ക്‌സ്‌പേസ് പരിഹാരങ്ങൾ എന്നിവക്ക് പുറമേ കമ്പനികൾക്ക് പൂർണ പിന്തുണയും അക്കൗണ്ടിങ് സേവനങ്ങളും ‘തസാമ’ നൽകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ