ഗ്രീക്ക് പ്രതിനിധി സംഘം യൂണിയന്‍ കോപ് സന്ദര്‍ശിച്ചു

Published : Mar 28, 2022, 08:32 PM ISTUpdated : Mar 28, 2022, 08:36 PM IST
ഗ്രീക്ക് പ്രതിനിധി സംഘം യൂണിയന്‍ കോപ് സന്ദര്‍ശിച്ചു

Synopsis

അല്‍ വര്‍ഖ സിറ്റി മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ സന്ദര്‍ശനത്തില്‍ പ്രതിനിധി സംഘത്തിന് യൂണിയന്‍ കോപ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പ്രധാന സേവനങ്ങള്‍, ഫുഡ് റീട്ടെയിലിങ്, ഡെലിവറി, കസ്റ്റമര്‍ ഹാപ്പിനസ് സേവനങ്ങള്‍, എക്‌സ്പാന്‍ഷന്‍ സ്ട്രാറ്റജികള്‍, റീട്ടെയില്‍ രംഗത്തെ ഡിജിറ്റല്‍ പരിഹാരങ്ങള്‍ എന്നിങ്ങനെ വിവിധ  മേഖലകളില്‍ നടപ്പിലാക്കിയ മികച്ച രീതികള്‍  എന്നിവയെ കുറിച്ച് വിശദീകരിച്ചു.

ദുബൈ: ഗീക്ക് പ്രതിനിധി സംഘത്തെ യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് സ്വീകരിച്ചു. റീട്ടെയില്‍ മേഖലയില്‍ വിവിധ ഗ്രീക്ക് സ്റ്റോറുകളിലെയും ഹൈപ്പര്‍മാര്‍ക്കറ്റുകളിലെയും വിദഗ്ധ പ്രതിനിധി സംഘമാണ് യൂണിയന്‍ കോപ് സന്ദര്‍ശിച്ചത്. ഉല്‍പ്പന്നങ്ങളുടെ വിതരണം, പ്രാദേശിക വിപണിയിലെ ചരക്കുകളുടെ ആവശ്യം അറിഞ്ഞ് അത് നിറവേറ്റാനും കോഓപ്പറേറ്റീവ് ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യ അറിയുക ലക്ഷ്യമിട്ടാണ് പ്രതിനിധി സംഘം യൂണിയന്‍ കോപ് സന്ദര്‍ശിച്ചത്. റീട്ടെയില്‍ മേഖലയിലെ അനുഭവങ്ങളും പുതിയ രീതികളും പരസ്പരം കൈമാറുന്നതിന് പുറമെയാണിത്.  

പടിഞ്ഞാറന്‍ ഗ്രീസിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ തിയോഡോറസ് വാസിലോപുലോസ്, പടിഞ്ഞാറന്‍ ഗ്രീസിലെ ഗവര്‍ണറുടെ പ്രത്യേക ഉപദേഷ്ടാവ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ പ്രതിനിധി സംഘമാണ് എത്തിയത്. ഫ്രഷ് കാറ്റഗറി ട്രേപ് വിഭാഗം മാനേജര്‍ യാക്കൂബ് അല്‍ ബലൂഷി, ട്രേഡ് വിഭാഗം മാനേജര്‍ സനാ ഗുല്‍, യൂണിയന്‍ കോപിന്റെ അല്‍ വര്‍ഖ ശാഖയിലെ സീനിയര്‍ ഷോറൂം സൂപ്പര്‍വൈസര്‍ മുഹമ്മദ് അബ്ബാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിനിധി സംഘത്തെ സ്വീകരിച്ചത്. 

അല്‍ വര്‍ഖ സിറ്റി മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ സന്ദര്‍ശനത്തില്‍ പ്രതിനിധി സംഘത്തിന് യൂണിയന്‍ കോപ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പ്രധാന സേവനങ്ങള്‍, ഫുഡ് റീട്ടെയിലിങ്, ഡെലിവറി, കസ്റ്റമര്‍ ഹാപ്പിനസ് സേവനങ്ങള്‍, എക്‌സ്പാന്‍ഷന്‍ സ്ട്രാറ്റജികള്‍, റീട്ടെയില്‍ രംഗത്തെ ഡിജിറ്റല്‍ പരിഹാരങ്ങള്‍ എന്നിങ്ങനെ വിവിധ  മേഖലകളില്‍ നടപ്പിലാക്കിയ മികച്ച രീതികള്‍  എന്നിവയെ കുറിച്ച് വിശദീകരിച്ചു.യൂണിയന്‍ കോപിലെ റീട്ടെയില്‍ വ്യാപര സംസ്‌കാരത്തെ കുറിച്ചുള്ള അറിവുകളും പ്രതിനിധി സംഘത്തിന് പകര്‍ന്നു നല്‍കി. കൂടാതെ ഹൈഡ്രോപോണിക്‌സും അല്‍ വര്‍ഖ സിറ്റി മാളില്‍ സ്ഥിതി ചെയ്യുന്ന യൂണിന്‍ കോപിന്റെ യൂണിയന്‍ ഫാം പരിപാലിക്കുന്ന രീതികള്‍ എന്നിവയെക്കുറിച്ചും പ്രതിനിധി സംഘത്തിന് പറഞ്ഞുകൊടുത്തു. പ്രതിനിധി സംഘത്തിന്റെ എല്ലാ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും യൂണിയന്‍ കോപിലെ വിദഗ്ധര്‍ ഉത്തരം നല്‍കി. ഇതുവഴി രണ്ട് വിഭാഗങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണം മെച്ചപ്പെടുകയും ചെയ്തു.

ഉപഭോക്താക്കള്‍ക്ക് കോഓപ്പറേറ്റീവ് നല്‍കുന്ന സേവനങ്ങള്‍, റീട്ടെയില്‍ വ്യാപാര മേഖലയില്‍ നടപ്പാക്കിയ മികച്ച രീതികള്‍, അന്താരാഷ്ട്ര നിലവാരം പുലര്‍ത്തി കൊണ്ടുള്ള മറ്റ് സേവനങ്ങള്‍ എന്നിവയെ പ്രതിനിധിസംഘം പ്രശംസിച്ചു. തങ്ങള്‍ക്ക് നല്‍കിയ ഊഷ്മള വരവേല്‍പ്പിനും യൂണിയന്‍ കോപിന്റെ മികച്ച സേവനങ്ങളും ഡെലിവറി സംവിധാനങ്ങളും, ആധുനിക സാങ്കേതിക വിദ്യകളും കാണാന്‍ അവസരം നല്‍കിയതിനും  പ്രതിനിധി സംഘം യൂണിയന്‍ കോപിന് നന്ദി പറഞ്ഞു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ