സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് പാരിതോഷികം

Published : Nov 08, 2019, 12:41 AM IST
സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്ക് പാരിതോഷികം

Synopsis

സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്കു പാരിതോഷികം. ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് ദേശീയ റോഡ് സുരക്ഷാ സെന്ററിന്റെ പങ്കാളിത്തത്തോടെ ട്രാഫിക് ഡയറക്ടറേറ്റിന്റേതാണ് പദ്ധതി.

റിയാദ്: സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്കു പാരിതോഷികം. ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് ദേശീയ റോഡ് സുരക്ഷാ സെന്ററിന്റെ പങ്കാളിത്തത്തോടെ ട്രാഫിക് ഡയറക്ടറേറ്റിന്റേതാണ് പദ്ധതി. ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് നിരത്തുകളിൽ ഡ്രൈവർമാരുടെ പെരുമാറ്റ ശൈലി മിക്‌വുറ്റതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു.

മൂന്നു മാസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി പത്ത് കാറുകൾ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്കായി സമ്മാനിക്കും. കൂടാതെ നിരവധി പേർക്ക് അഞ്ഞൂറ് റിയാലിന്റെ പാരിതോഷികങ്ങളും നൽകും. ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കുന്നവരെ രഹസ്യ ട്രാഫിക് പോലീസുകാരാണ് നിരീക്ഷിച്ചു കണ്ടെത്തുക.

ഇത്തരക്കാരെ കണ്ടെത്തിയാൽ പോലീസിനൊപ്പമുള്ള ബോധവൽക്കരണ ക്യാമ്പയിന്റെ പ്രതിനിധികൾ ഗതാഗത നിയമം പാലിച്ചതിന്റെ പേരിലുള്ള പാരിതോഷികം തൽക്ഷണം ഇവർക്ക് സമ്മാനിക്കും. ക്യാമ്പയിന്റെ അവസാനം നറുക്കെടുപ്പിലൂടെയാണ് കാറുകൾക്ക് അർഹരായവരെ കണ്ടെത്തുന്നതെന്ന് ദേശീയ റോഡ് സുരക്ഷാ സെന്റർ മേധാവി ഡോ. അലി അൽ ഗാംദി പറഞ്ഞു.

രാജ്യത്തുണ്ടാകുന്ന 85 ശതമാനം വാഹനാപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങൾ ആണെന്നാണ് റിപ്പോർട്ട്. ഈ പശ്ചാത്തലത്തിലാണ് ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ട് ബോധവൽക്കരണ ക്യാമ്പയിനു ട്രാഫിക് ഡയറക്ടറേറ്റ് തുടക്കമിട്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കടുപ്പിച്ച് യുഎഇ; ഇറാനിലെ എംബസി അടച്ചുപൂട്ടി, നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കും
ഇറാന്‍റെ ആക്രമണം; ഗൾഫ് മേഖലയിലെ ലുലു സ്റ്റോറുകളിൽ വില കൂട്ടില്ലെന്ന് എംഎ യൂസഫലി, അവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല