സമുദ്രമാർഗം ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികൾ പിടിയിൽ

By Web TeamFirst Published Jun 12, 2021, 7:45 PM IST
Highlights

അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരുമായും നിയമവിരുദ്ധമായി രാജ്യത്ത് നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നവരുമായും ഒരു കരണത്തലും ഒമാൻ സ്വദേശികൾ സഹകരിക്കരുതെന്നു റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു. 

മസ്‍കത്ത്: ഒമാനിലേക്ക് അനധികൃതമായി സമുദ്രമാര്‍ഗം പ്രവേശിക്കാന്‍ ശ്രമിച്ച 15 വിദേശികളെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടിലെ ജീവനക്കാരായ മൂന്ന് പ്രവാസികളും പിടിയിലായിട്ടുണ്ട്. ഒമാന്റെ വടക്കൻ തീരദേശ പ്രദേശമായ  ഷിനാസിൽ നിന്നാണ് സംഘത്തെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്‍തത്.

ഒമാന്റെ തൊഴിൽ, കുടിയേറ്റ നിയമങ്ങൾ ലംഘിച്ച് രാജ്യത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചവരാണ് പോലീസിന്റെ പിടിയിലായത്. അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരുമായും നിയമവിരുദ്ധമായി രാജ്യത്ത് നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നവരുമായും ഒരു കരണത്തലും ഒമാൻ സ്വദേശികൾ സഹകരിക്കരുതെന്നു റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു. പിടിയിലായവര്‍ക്കെതിരെ ഇവർക്കെതിരെ  നിയമ നടപടികൾ ആരംഭിച്ചതായും റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.

click me!