കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒത്തുകൂടി; ഒമാനില്‍ നിരവധി പേര്‍ അറസ്റ്റില്‍

Published : Oct 08, 2020, 08:03 PM IST
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒത്തുകൂടി; ഒമാനില്‍ നിരവധി പേര്‍ അറസ്റ്റില്‍

Synopsis

സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്‍റെ അറിയിപ്പില്‍ പറയുന്നു.  

മസ്‌കറ്റ്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒത്തുചേരല്‍ നടത്തിയ രണ്ടു സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തു. കൊവിഡ് 19  മഹാമാരിയെ പ്രതിരോധിക്കുവാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി നടപ്പിലാക്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഒത്തുചേര്‍ന്ന പൗരന്മാരെ വടക്കന്‍ ശര്‍ഖിയ പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്‍റെ അറിയിപ്പില്‍ പറയുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

The UAE Lottery – ആദ്യമായി ഗെയിം കളിച്ചു; കൈയ്യിൽ എത്തിയത് AED 5 മില്യൺ
അഞ്ച് ദിവസത്തെ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത, ഒമാനിൽ ആകാംക്ഷയോടെ പ്രവാസികളും