കൊവിഡ്; നിയന്ത്രണം കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, ക്വാറന്‍റീന്‍ കര്‍ശനമാക്കി

By Web TeamFirst Published Feb 11, 2021, 10:45 PM IST
Highlights

കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഒമാനിലെത്തുന്ന എല്ലാവരും സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചിരുന്നു. കര,സമുദ്ര,വ്യോമ അതിര്‍ത്തികളിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. 

ദുബൈ: കൊവിഡ് പശ്ചാതലത്തില്‍ ഗള്‍ഫ് നാടുകള്‍ നിയന്ത്രണം കടുപ്പിച്ചു. ഈമാസം 15 മുതല്‍ ഒമാനിലെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 7 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്ന് ഖത്തര്‍ അറിയിച്ചു

ഈമാസം 15ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഒമാനിലെത്തുന്ന എല്ലാ  യാത്രക്കാരുടെ കൈവശം ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയാന്‍ ഹോട്ടലുകള്‍  ബുക്ക് ചെയ്തതിന്റെ രേഖകളുണ്ടെന്ന് വിമാന കമ്പനികള്‍ ഉറപ്പാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. യാത്രക്കാര്‍ക്ക് ഏത് ഹോട്ടലില്‍ വേണമെങ്കിലും ക്വാറന്റീനില്‍ കഴിയാം, അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിനായി ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാക്കിയ പട്ടികയില്‍പ്പെട്ട ഹോട്ടലുകള്‍ തെരഞ്ഞെടുക്കുകയോ ചെയ്യാമെന്നും അറിയിപ്പില്‍ പറയുന്നു. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഒമാനിലെത്തുന്ന എല്ലാവരും സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചിരുന്നു. കര,സമുദ്ര,വ്യോമ അതിര്‍ത്തികളിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. 

ഖത്തറിലേയ്ക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന്‍ നയങ്ങളില്‍ മാറ്റമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു.ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും 7 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. രാജ്യാന്തര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുമതിയ പശ്ചാതലത്തില്‍. താമസിയാതെ വാക്സിന്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ദുബായ് പൊലീസ് സ്റ്റേഷനുകളും അനുബന്ധ കെട്ടിടങ്ങളും സന്ദര്‍ശിക്കുന്ന ഉപയോക്താക്കള്‍  48 മണിക്കൂറിനിടെ പിസിആര്‍ നടത്തിയിട്ടുണ്ടാകണമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.

click me!