സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

By Web TeamFirst Published Feb 11, 2021, 9:36 PM IST
Highlights

2558 പേര്‍ രാജ്യത്തെ വിവിധ  ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 437 പേരുടെ നില ഗുരുതരമാണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. 364 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്താകെ 274 രോഗികള്‍ സുഖം പ്രാപിച്ചു.  ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 371720 ആയി. ഇതില്‍ 362642 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6420 ആയി.

2558 പേര്‍ രാജ്യത്തെ വിവിധ  ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 437 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ്  മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക് 1.7 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍:  റിയാദ് 176, കിഴക്കന്‍ പ്രവിശ്യ 85, മക്ക 43, അസീര്‍ 11, അല്‍ഖസീം 9, മദീന 7, ജീസാന്‍ 4, വടക്കന്‍ അതിര്‍ത്തി മേഖല 3, അല്‍ജൗഫ് 3, നജ്‌റാന്‍ 3, തബൂക്ക് 3.

click me!