
ദുബൈ: ദുബൈയില്‍ നിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈനും ശ്രീലങ്കന്‍ എയര്‍ലൈന്‍സും തമ്മില്‍ ധാരണ. ഈ പങ്കാളിത്തത്തിലൂടെ, കൊളംബോയും ദുബൈയും വഴി രണ്ട് എയര്‍ലൈനുകളുടെയും നെറ്റ് വര്‍ക്കിലെ പുതിയ സ്ഥലങ്ങളെ ബന്ധിപ്പിക്കാനാണ് ധാരണയിലെത്തിയത്. ഒറ്റ ടിക്കറ്റിലൂടെയാണ് ഇത് സാധ്യമാകുക.
ശ്രീലങ്കയിലെയും ഇന്ത്യയിലെയും 15 നഗരങ്ങളിലേക്ക് ദുബൈയില്‍ നിന്ന് സര്‍വീസ് വ്യാപിപ്പിക്കും. കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ ഇന്ത്യയിലെ നഗരങ്ങളിലേക്ക് ശ്രീലങ്കൻ എയർലൈൻസ് സർവിസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസ് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാലിദ്വീപിലെ ഗാന്‍ ദ്വീപിനൊപ്പം മധുര, തിരുച്ചിറപ്പള്ളി തുടങ്ങിയ പുതിയ ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടെ, കൊളംബോ വഴി ശ്രീലങ്കൻ എയർലൈൻസ് നടത്തുന്ന 15 പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്സ് യാത്രക്കാർക്ക് പ്രവേശനം ലഭിക്കുന്നതാണ് ഇന്‍റര്‍ലൈന്‍ കരാർ.
Read Also - ഇനി പാസ്പോർട്ടില്ലാ യാത്ര; നവംബർ മുതൽ 'അള്‍ട്രാ സ്മാര്‍ട്ട്', പ്രഖ്യാപനവുമായി അധികൃതര്‍
ഇതിന് പകരമായി, ശ്രീലങ്കൻ എയർലൈൻസ് യാത്രക്കാര്‍ക്ക് എമിറേറ്റ്‌സിന്റെ ആഗോള നെറ്റ്‌വർക്കിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്യുന്നു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, റഷ്യ, യുഎസ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന, ദുബായ്ക്ക് പുറമെ എമിറേറ്റ്സ് സര്‍വീസ് നടത്തുന്ന 15 നഗരങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ദുബൈയില്‍ നിന്ന് പുറപ്പെടുന്ന എമിറേറ്റ്‌സ് എയര്‍ലൈനില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ കൊളംബോയില്‍ ഇറങ്ങി ശേഷം അവിടെ നിന്ന് അതേ ടിക്കറ്റില്‍ തന്നെ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പോകാനാകുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. കുറഞ്ഞ ടിക്കറ്റ് നിരക്കും കൂടുതല്‍ ബാഗേജ് സൗകര്യവും വാഗ്ദാനം ചെയ്യുന്നു. emirates.com, srilankan.com എന്നീ വെബ്‌സൈറ്റുകള്‍ വഴിയും ഏജന്‍സികള്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
പ്രതാപം വീണ്ടെടുക്കാന്‍ തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഓഗസ്റ്റ് മാസത്തില്‍ 3.73 ലക്ഷം പേരാണ് എയർപോർട്ട് വഴി യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യാത്രക്കാരുടെ എണ്ണം 2.95 ലക്ഷം ആയിരുന്നു. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 26 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിദിനം ശരാശരി 12,000ലേറെ പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. പ്രതിദിനം വന്നുപോകുന്ന വിമാനങ്ങൾ എണ്‍പതിലേറെ. കഴിഞ്ഞ മാസം ആകെ 2416 വിമാനങ്ങളാണ് സർവീസ് നടത്തിയത്. ആകെ യാത്രക്കാരിൽ 1.97 ലക്ഷം പേർ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കാണ് യാത്ര ചെയ്തത്. വിദേശത്തേക്ക് പറന്നത് 1.75 ലക്ഷം പേർ. ആഴ്ചയിൽ ശരാശരി 126 സർവീസുകളാണ് നിലവിൽ വിദേശ രാജ്യങ്ങളിലേക്കുള്ളത്. ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 154 ആണ്. മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടിയതോടെ നിരക്ക് കുറയുകയും വിദേശത്തേക്കുള്ള കണക്ടിവിറ്റി വർധിക്കുകയും ചെയ്തു. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചു കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ