
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 254-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. രാജസ്ഥാന്‍ സ്വദേശിയായ സക്കീല്‍ ഖാന്‍ സര്‍വീര്‍ ഖാന്‍ ആണ് 191115 എന്ന ടിക്കറ്റ് നമ്പരിലൂടെ വമ്പന്‍ സമ്മാനം നേടിയത്. ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം ജൂലൈ 25ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഇദ്ദേഹത്തെ വേദിയില്‍ വെച്ച് വിളിച്ചിരുന്നു. താന്‍ നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരിക്കുകയാണെന്നും വിജയിയായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഏകദേശം 10 വര്‍ഷത്തോളമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തു വരികയാണെന്നും 10 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ഫിറോസ് ഈറ്റപുരം പുന്നന്തിവിടയാണ്. 139635 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തെ വിജയിയാക്കിയത്. മൂന്നാം സമ്മാനമായ 90,000 ദിര്‍ഹം നേടിയത് 205717 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള ജോഗ റാം ആണ്. 065573 എന്ന ടിക്കറ്റ് നമ്പരിലൂടെ പാകിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഫറൂഖ് നാലാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കി. 70,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനം നേടിയത് 102146 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ശ്രീനിവാസു പെചെറ്റി സത്യനാരായണ പെചെറ്റിയാണ്. ആറാം സമ്മാനമായ 60,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള അനൂപ് സാന്റോയാണ്. 287546 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തെ വിജയിയാക്കിയത്.
ഏഴാം സമ്മാനമായ 50,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള ജോസ് ആംബ്രോസ് ആംബ്രോസാണ്. 179919 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 202461 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ബിനു സാമുവേല്‍ 40,000 ദിര്‍ഹത്തിന്റെ എട്ടാം സമ്മാനം സ്വന്തമാക്കി. ഒമ്പതാം സമ്മാനമായ 30,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള മോഹന്‍ മുരുഗേശന്‍ മുരുഗേശന്‍ ആണ്. 044447 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. പത്താം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് ബംഗ്ലാദേശുകാരനായ ജുവല്‍ മിയാ സക്കീലുദ്ദീന്‍ ആണ്. 012999 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഡ്രീം കാര്‍ ടിക്കറ്റ് പ്രൊമോഷന്റെ ജീപ് റാഗ്ലര്‍ സീരീസ് 09 വിജയിയായത് ബംഗ്ലാദേശ് സ്വദേശിയായ മിന്റു ചന്ദ്ര ബാരി ചന്ദ്രയാണ്. 012078 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ