കൂട്ടായ്മയിൽ വിരിഞ്ഞ പസിൽ ആർട്ട്, ഭാരത് ഉത്സവ്; സ്വാതന്ത്യ ദിനം ഒരുമയുടെ ആഘോഷമാക്കി അറബ് മണ്ണിലെ ഇന്ത്യൻ സമൂഹം

Published : Aug 21, 2023, 08:14 PM ISTUpdated : Aug 22, 2023, 02:45 PM IST
കൂട്ടായ്മയിൽ വിരിഞ്ഞ പസിൽ ആർട്ട്, ഭാരത് ഉത്സവ്; സ്വാതന്ത്യ ദിനം ഒരുമയുടെ ആഘോഷമാക്കി അറബ് മണ്ണിലെ ഇന്ത്യൻ സമൂഹം

Synopsis

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള കാഴ്ച്ചകളിൽ നിറഞ്ഞു നിന്നത് മലയാളികളുടെ കൈയൊപ്പ് പതിഞ്ഞ കാഴ്ച്ചകളായിരുന്നു. ഒരോരുത്തരായി കളർ ചെയ്ത് ഒടുവിൽ 126 വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ വിരിഞ്ഞ പസിൽ ആർട്ട് ആയിരുന്നു അതിൽ പ്രധാനം.

ദുബൈ: രാജ്യം 77-ാം സ്വാതന്ത്യ ദിനമാഘോഷിച്ചപ്പോൾ അറബ് മണ്ണിലെ ഇന്ത്യൻ സമൂഹത്തിനും മലയാളികൾക്കും അത് ഒത്തൊരുമിക്കാനുള്ള വേദിയായി മാറി.  യുഎഇ ഭരണാധികാരികളും ഇന്ത്യൻ സമൂഹത്തോടുള്ള കരുതലും സ്നേഹവും മറയില്ലാതെ പ്രകടിപ്പിച്ചു.  

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള കാഴ്ച്ചകളിൽ നിറഞ്ഞു നിന്നത് മലയാളികളുടെ കൈയൊപ്പ് പതിഞ്ഞ കാഴ്ച്ചകളായിരുന്നു. ഒരോരുത്തരായി കളർ ചെയ്ത് ഒടുവിൽ 126 വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ വിരിഞ്ഞ പസിൽ ആർട്ട് ആയിരുന്നു അതിൽ പ്രധാനം. വിഭജനത്തിന്റെ മറക്കാനാവാത്ത മുറിവുകളും വേദനകളും പേറുന്ന ചിത്രങ്ങൾ. തലച്ചുമടേന്തിയും കൈക്കുഞ്ഞുങ്ങളുമായും കന്നുകാലികളുമായും കാളവണ്ടികളിലും തീവണ്ടികളിലും കാൽനടയായും പലായനം ചെയ്യുന്ന ജനത.  

റോഡുകളും റെയിലുകളും കൈവഴികളും ജലപാതകളും നാടുവിട്ടോടുന്നവരെക്കൊണ്ട് നിറഞ്ഞ നാളുകളുടെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ഇന്ത്യൻ കോൺസുലേറ്റിലെ സ്വാതന്ത്യ ദിനത്തിലെ ചിത്ര പ്രദർശനം. മൂന്നു ദിവസം നീണ്ടു നിന്ന ഭാരത് ഉത്സവ് കൊടിയിറങ്ങിയത് ഒട്ടേറെ അനുഭവങ്ങൾ നൽകിയാണ്. അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങും സുഭാഷ് ചന്ദ്രബോസും രബീന്ദ്രനാഥ ടാഗോറും അശോകസ്തംഭവും ചരിത്ര മുഹൂർത്തങ്ങളും നിറഞ്ഞു നിൽക്കുന്ന കൂറ്റൻ ചിത്രമാണ് 126 കുട്ടികള്‍ ചേര്‍ന്ന് സൃഷ്ടിച്ചത്. ദുബായിലെ വേനൽ കൂടാരം കൂട്ടായ്മയാണ് കുട്ടികൾക്കായി വേറിട്ട ഈ പരിപാടി സംഘടിപ്പിച്ചത്.  

യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റിൽ സ്ഥാനപതി സഞ്ജയ് സുധീറും ഒമാനിൽ, മസ്കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ സ്ഥാനപതി അമിത് നാരങും  ദേശീയ പതാക ഉയർത്തി. കുവൈത്തിലും സൗദിയിലും വിപുലമായ ചടങ്ങുകളോടെ സ്വാതന്ത്യ ദിനാഘോഷം നടന്നു. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയ്ക്ക് സ്വാതന്ത്യദിനാശംസകൾ അറിയിച്ചത് ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ്. യുഎഇയുടെ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നയാദി ബഹിരാകാശത്ത് നിന്നുള്ള ദില്ലിയുടെ ചിത്രം ഇന്ത്യയ്ക്കായി പങ്കുവെച്ചു. 

Read Also -  ഇവിടെ ഗതാഗതം ഏറ്റവും സുഗമം; 10 കിലോമീറ്റര്‍ താണ്ടാന്‍ വേണ്ടത് വെറും 12 മിനിറ്റ്, പട്ടികയില്‍ ഈ ഗള്‍ഫ് നഗരവും

ബുർജ് ഖലീഫ  ത്രിവർണമണിഞ്ഞു. ഇന്ത്യൻ ജനസംഖ്യ 89 ലക്ഷം കടന്ന ഗൾഫ് നാടുകളും,  മലയാളികൾ ഉൾപ്പടെ ഇന്ത്യാക്കാർ മുപ്പത്തിയഞ്ചു ലക്ഷം കടന്ന യുഎഇയും ഇന്ത്യയോടും അതിന്റെ പൗരന്മാരോടും കാണിക്കുന്ന കരുതലിന്റെയും പരിഗണനുടെയും കൂടി അടയാളവുമായി മാറുകയായിരുന്നു അറബ് മണ്ണിൽ ആകാശത്തുയർന്ന് ത്രിവർണ പതാകകൾ.   

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം