പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Aug 24, 2023, 06:34 PM ISTUpdated : Aug 24, 2023, 06:54 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

റാസ്‌റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മനാമ: പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു. വടകര തിരുവള്ളൂര്‍ (ചാനീയംക്കടവ്) കടവത്ത് മണ്ണില്‍ സത്യന്‍ (51) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്. റാസ്‌റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് കരുതുന്നു. ഭാര്യ: സുനിത സത്യന്‍. മക്കള്‍: നിവേദ് സത്യന്‍, നിഹാല്‍ സത്യന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. 

Read Also -  കൊലപാതക കേസില്‍ ജയിലിലായി; മൂന്ന് വര്‍ഷത്തിനിപ്പുറം പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി കോടതി വിധി

കീടനാശിനി കുടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

റിയാദ്: കീടനാശിനി കുടിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൂഡല്ലൂർ സ്വദേശി മരിച്ചു. റിയാദിൽ ജോലി ചെയ്യുന്ന അബൂ കാട്ടുപീടിയേക്കൽ (57) ആണ് കീടനാശിനി കുടിച്ച് നസീം അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള ഇദ്ദേഹം അതിനുള്ള മരുന്ന് സ്ഥിരമായി കഴിച്ചിരുന്നു.

മരുന്ന് തീരുന്ന മുറക്ക് നാട്ടിൽ നിന്ന് എത്തിക്കാലായിരുന്നു പതിവ്. അതിനിടെ മരുന്ന് കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് എത്തിക്കാൻ സാധിച്ചില്ല. തുടർന്ന് വിഭ്രാന്തി കാണിച്ച ഇദ്ദേഹത്തെ നാട്ടിലേക്ക് കയറ്റിവിടാൻ സഹോദരന്മാർ വിമാന ടിക്കറ്റെടുത്തിരുന്നു. എന്നാൽ പോകാൻ അബു തയ്യാറായില്ല. തുടർന്ന് കീടനാശിനി കൊണ്ടുവന്ന് സഹോദരന്മാരുടെ മുന്നിൽ വെച്ച് അൽപം കുടിച്ചു. ബാക്കി പുറത്തേക്ക് തുപ്പുകയും ചെയ്തു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. പിന്നീട് നസീം അമീർ മുഹമ്മദ് ബിൻ സൽമാൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ 27 ദിവസം വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

നേരത്തെ മൂന്നു പ്രാവശ്യം ഇദ്ദേഹത്തെ ഇങ്ങനെ നാട്ടിലേക്ക് അയച്ചിരുന്നു. പിന്നീട് സുഖമായ ശേഷം തിരിച്ചുവരും. ഭാര്യ: നുസ്രത്ത് മോൾ. മക്കൾ: ഷഹ്മ, മുഹമ്മദ് ഷാഹിൽ, മുഹമ്മദ് ഷമീൻ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അബ്ദുസ്സമദ് എന്നിവർ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തം, 11 പ്രവാസികൾ പിടിയിൽ, നാടുകടത്താൻ ഉത്തരവ്
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ നിര്യാതനായി