നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡുകള്‍; ആര്‍ക്കെല്ലാം അപേക്ഷിക്കാം, ഒക്ടോബറില്‍ പ്രത്യേക ഐഡി കാര്‍ഡ് മാസാചരണം

Published : Oct 02, 2023, 10:40 PM IST
 നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡുകള്‍; ആര്‍ക്കെല്ലാം അപേക്ഷിക്കാം, ഒക്ടോബറില്‍ പ്രത്യേക ഐഡി കാര്‍ഡ് മാസാചരണം

Synopsis

ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും  ഐ.ഡി കാർഡ് സേവനങ്ങൾ സഹായകരമാണ്.

തിരുവനന്തപുരം: കേരളീയ പ്രവാസികൾക്കായി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾ സേവനങ്ങള്‍ സംബന്ധിക്കുന്ന പ്രചാരണപരിപാടികള്‍ക്കായി ഒക്ടോബറില്‍ പ്രത്യേക മാസാചരണം സംഘടിപ്പിക്കുന്നു. 2023 ഒക്ടോബര്‍ 31 വരെയാണ് പരിപാടി. പ്രവാസി കേരളീയര്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി , എന്‍. ആര്‍. കെ ഇന്‍ഷുറന്‍സ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച്  അവബോധം സൃഷ്ടിക്കാനാണ് പ്രത്യേക മാസാചരണം. . 

ഐ.ഡി.കാർഡ്  എടുത്തവര്‍ക്കുളള സംശയങ്ങള്‍ ദൂരീകരിക്കാനും  പുതുക്കാന്‍ വൈകിയവര്‍ക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് നോർക്ക സി.ഇ.ഒ  കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.  ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും  ഐ.ഡി കാർഡ് സേവനങ്ങൾ സഹായകരമാണ്. വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. 

Read Also- പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പ്രതിദിന നോണ്‍സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്ക് സ്റ്റുുഡന്റ് ഐ.ഡി കാർഡ് ലഭിക്കും. ആറു മാസമോ അതിൽ കൂടുതലോ വിദേശത്ത് താമസിക്കുകയോ, ജോലി ചെയ്യുകയോ ചെയ്യുന്ന സാധുതയുളള വിസ, പാസ്സ്പോർട്ട് എന്നിവയുളള പ്രവാസികൾക്ക് നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് പോളിസിക്ക് അപേക്ഷിക്കാം. മേൽ സേവനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. 

നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് ഐ.ഡി കാർഡ് വിഭാഗം 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്)എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം