
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ എംബസി മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. മസ്കറ്റ് ഇന്ത്യൻ എംബസി പരിസരത്ത് നടന്ന ചടങ്ങിൽ സ്ഥാനപതി അമിത് നാരംഗ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി, തുടർന്ന് ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും പുഷ്പാർച്ചന ചടങ്ങിൽ പങ്കെടുത്തു.
മഹാത്മാഗാന്ധിയുടെ ജീവിതത്തെയും സന്ദേശങ്ങളെയും ആദരിച്ചുകൊണ്ട് , അഹിംസ, സത്യം, സാമൂഹിക നീതി എന്നീ തത്ത്വചിന്തയിലൂടെ ലോകമെമ്പാടുമുള്ള വരും തലമുറയെ പ്രചോദിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഈ ദിനം. മഹാത്മാഗാന്ധിയുടെ തത്വങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തെപ്പോലെ തന്നെ വർത്തമാനകാലത്തും പ്രസക്തമാണെന്നും, അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ, കൂടുതൽ നീതിയും സമാധാനവും നിറഞ്ഞ ഒരു ലോകത്തിലേക്ക് നമ്മെ നയിക്കുന്ന മൂല്യങ്ങളും ഇന്നും നമ്മൾ ആഘോഷിക്കുന്നുവെന്നും സ്ഥാനപതി അമിത് നാരംഗ് മാധ്യമങ്ങളോട് പറഞ്ഞു.
മസ്കറ്റ് ഇന്ത്യൻ എംബസ്സി വളപ്പിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഈ വർഷത്തെ ആഘോഷം എന്നത് പ്രാധാന്യമുള്ളതാനെന്നും സ്ഥാനപതി നാരംഗ് അഭിപ്രായപ്പെട്ടു. ഈ പ്രതിമ മഹാത്മ ഗാന്ധിയുടെ ആദർശങ്ങൾക്കുള്ള ആദരവ് മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും സന്ദേശത്തിന്റെയും കാലാതീതമായ പ്രസക്തിയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
Read Also - 32 ബാര്‍ റെസ്റ്റോറന്റുകള്‍ക്ക് പൂട്ട്; നിരവധി പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി, ഒട്ടേറെ പേരുടെ ജോലി പോയി
മസ്കറ്റിൽ നിന്നും അബുദാബിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു
മസ്കറ്റ്: മസ്കറ്റിൽ നിന്നും അബുദാബിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു. മസ്കറ്റിൽ നിന്നും അല്‍ ഐന്‍ വഴിയാണ് ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയുടെ മുവാസലാത് ബസ് അബുദാബിയിൽ എത്തുക.
രാവിലെ ആറരക്ക് മുവാസലാത്തിന്റെ മസ്‌കറ്റിലെ അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം മൂന്നരക്ക് അബുദാബിയിൽ എത്തിച്ചേരും. പതിനൊന്ന് ഒമാനി റിയാലാണ് മസ്കറ്റിൽ നിന്നും അബുദാബിയിലേക്കുള്ള യാത്രാ നിരക്ക്. ഓരോ യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. മസ്കറ്റിൽ നിന്നും അബുദാബിയിൽ പോയി മടങ്ങി വരുന്നതിന് ഇരുപത്തിരണ്ട് ഒമാനി റിയാൽ നൽകണം. അബൂദബിയിൽ നിന്ന് രാവിലെ പത്തരക്ക് പുറപ്പെടുന്ന ബസ് രാത്രി എട്ടരയോട് കൂടി മസ്കറ്റിൽ എത്തിച്ചേരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ