വിവാഹ വിരുന്നില്‍ ഭക്ഷണം കഴിക്കുന്നതിനിടെ കൂട്ടയടി; അതിഥികള്‍ കസേര കൊണ്ട് പരസ്പരം അടിച്ചു, വൈറല്‍ വീഡിയോ

Published : Sep 03, 2023, 09:40 PM ISTUpdated : Sep 12, 2023, 05:09 PM IST
വിവാഹ വിരുന്നില്‍ ഭക്ഷണം കഴിക്കുന്നതിനിടെ കൂട്ടയടി; അതിഥികള്‍ കസേര കൊണ്ട് പരസ്പരം അടിച്ചു, വൈറല്‍ വീഡിയോ

Synopsis

വിവാഹ ചടങ്ങില്‍ അതിഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെ പെട്ടെന്നാണ് കൂട്ടയടി ഉണ്ടായത്.

ലണ്ടന്‍: വിവാഹ ചടങ്ങില്‍ അടിപിടിയുണ്ടാകുന്ന വാര്‍ത്തകള്‍ നാം പലപ്പോഴും കണ്ടിട്ടുണ്ട്. യുകെയില്‍ നടന്ന വിവാഹ വിരുന്നിനിടെ അതിഥികള്‍ പരസ്പരം ഏറ്റുമുട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

എക്സിലാണ് വീഡിയോ പ്രചരിച്ചത്. ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബോള്‍ട്ടണില്‍ നിന്നാണ് ഈ വീഡിയോ. പാകിസ്ഥാനികളുടെ വിവാഹ ചടങ്ങിലാണ് അടിപിടിയുണ്ടായത്. ഓഗസ്റ്റ് 24ന് ബോള്‍ട്ടണിലെ റീജന്റ് ഹാളില്‍ നടന്ന വിവാഹ ചടങ്ങില്‍ അതിഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെ പെട്ടെന്നാണ് കൂട്ടയടി ഉണ്ടായത്. അത്താഴ വിരുന്നില്‍ അതിഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഒരാള്‍ അവിടെ വന്ന് അതിഥികളിലൊരാളുടെ തൊപ്പി മാറ്റുന്നതാണ് വഴക്കിന് കാരണമായത്. തുടര്‍ന്ന് ആളുകള്‍ പരസ്പരം അടിക്കുന്നതും ഇടിക്കുന്നതും കസേരകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

രാത്രി 8.30നാണ് സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളോട് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് വക്താവ് അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ഏറ്റുമുട്ടലില്‍ ആളപമായമുണ്ടായില്ല. സംഭവം അന്വേഷിക്കുന്നതിനിടെ പൊലീസുകാരനെ മര്‍ദ്ദിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി എക്‌സ് ഉപയോക്താക്കള്‍ കമന്റുകളുമായി രംഗത്തെത്തിയിട്ടുമുണ്ട്. 

Read Also -  ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; കേരളത്തിലേക്ക് ഉള്‍പ്പെടെ പറക്കാം, വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍
 

 

ചികിത്സക്കായി നാട്ടില്‍ പോയ പ്രവാസി യുവാവ് മരിച്ചു

മസ്‌കറ്റ്: ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി യുവാവ് മരിച്ചു. കിഡ്‌നി സംബന്ധമായ ചികിത്സക്ക് ഒരു വര്‍ഷം മുമ്പ് നാട്ടിലേക്ക് പോയ കോഴിക്കോട് ഏറാമലയില്‍ പരേതനായ കുനിയില്‍ കുഞ്ഞമ്മദിന്റെ മകന്‍ അബ്ദുല്ല (35) ആണ് മരിച്ചത്.

മബേലയില്‍ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ മാസം 11ന് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ എറണാകുളത്തെ ആശുപത്രിയില്‍ നടത്തിയിരുന്നു. ഇന്നലെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. മാതാവ്: മറിയം, ഭാര്യ: ജാസ്മിന മക്കള്‍: അസ്‌റ മെഹറിഷ്, ഐസിന്‍ അബ്ദുല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ
കുവൈത്തിൽ വീണ്ടും ഡീസൽ കള്ളക്കടത്ത്, 10 ടാങ്കറുകൾ കൂടി പിടിച്ചെടുത്തു