
റാസല്‍ഖൈമ: കാടിന്റെ ഭംഗി ഇഷ്ടപ്പെടുന്നവരും സാഹസികത ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. എന്നാല്‍ 'കാട്ടിലെ രാജാവി'നെ കൂട്ടുകാരനെപ്പോലെ കണ്ടാലോ? സിംഹത്തിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
റാക് മൃഗശാലയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭൂമിയിലെവിടെയും നിങ്ങള്‍ക്കിത് കാണാന്‍ കഴിയില്ലെന്ന കുറിപ്പും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. റാസല്‍ഖൈമയിലെ സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗശാലയിലാണ് സംഭവം. സിംഹത്തിനൊപ്പം ഇരിക്കുന്ന യുവതി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുകയാണ്. സിംഹത്തിന് മുമ്പിലുള്ള പാത്രത്തില്‍ നിന്ന് തന്നെയാണ് യുവതിയും ഭക്ഷണം കഴിക്കുന്നത്. ഒരേ പാത്രത്തില്‍ നിന്ന് പച്ചമാംസം കഴിക്കുന്ന യുവതിയെയും പാകം ചെയ്ത മാംസം കഴിക്കുന്ന യുവതിയെയും വീഡിയോയില്‍ കാണാം. 38 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്.
Read Also - ഈ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പുതിയ പട്ടിക പുറത്ത്
Read Also - രാജകീയം, അത്യാഢംബരം! കഥകളിലെ രാജകുമാരിയെപ്പോലെ അതിസുന്ദരിയായി ശൈഖ മഹ്‌റ, വിവാഹ വീഡിയോ
വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ്; പ്രവാസി ഇന്ത്യക്കാരന് ശിക്ഷ വിധിച്ചു
റിയാദ്: വ്യാജ ബി.ടെക് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ കേസിൽ ഇന്ത്യൻ യുവാവിനെ ദമ്മാം ക്രിമിനൽ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 5,000 റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. ഉസ്മാനിയ യൂനിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ബി.ടെക് സർട്ടിഫിക്കറ്റാണ് ഇന്ത്യക്കാരൻ ഉപയോഗിച്ചത്. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് അംഗത്വത്തിനുവേണ്ടി സമർപ്പിച്ചപ്പോഴാണ് വ്യാജ സർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam