
റിയാദ്: ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനയെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിൻതൻ. ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിനായി വിപുലമായ സംവിധമാണ് മന്ത്രാലയം ഈ വർഷം ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, മലേഷ്യ, ഇൻഡോനേഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളുടെ ഹജ്ജ് ക്വാട്ട ഈ വർഷം വലിയതോതിൽ വർദ്ധിപ്പിച്ചതായി ഹജ്ജ്- ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിൻതൻ പറഞ്ഞു.
ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,70,000 നിന്ന് രണ്ടു ലക്ഷമായാണ് ഉയർത്തിയത്. ഈ വർഷം വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകരുടെ ലഗേജുകൾ ജിദ്ദ കിംഗ് അബ്ദുൾഅസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മക്കയിലെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകും. തീർത്ഥാടകരുടെ വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾ എളുപ്പമാക്കുന്നതിനും ലഗേജിനായി കത്ത് നിൽക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
ഇന്ത്യ, തുർക്കി, അൾജീരിയ, യു. എ ഇ, ബഹ്‌റൈൻ തുടങ്ങിയ എട്ടു രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കാണ് ഈ പദ്ധതിയുടെ ഗുണം ആദ്യം ലഭിക്കുക. ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ ലഗേജുകൾ വീടുകളിൽ നിന്ന് ശേഖരിച്ചു പുണ്യ സ്ഥലങ്ങളിൽ എത്തിക്കുകയും ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ശേഷം ലഗേജുകൾ തിരിച്ചു താമസ സ്ഥലത്ത് എത്തിക്കുകയും ചെയ്യുന്ന "ലഗേജില്ലാത്ത ഹജ്ജ്" എന്ന പദ്ധതി നടപ്പിലാക്കാനും പദ്ധതിയുണ്ട്.
ഹജ്ജ് തീർത്ഥാടകർക്ക് ഏറ്റവും മികച്ച സേവനം ഉറപ്പു വരുത്തുന്നതിന് വിപുലുമായ സംവിധാനമാണ് മന്ത്രാലയം മക്കയിലും മദീനയിലും ഒരുക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam