
മെക്ക: ഹജ്ജ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 4,688 വിദേശികളെ നാടുകടത്തുമെന്ന് ജവാസത്ത് അധികൃതര്‍ അറിയിച്ചു. അതേസമയം അനുമതിയില്ലാതെ ഹജ്ജിനു ശ്രമിച്ച മൂന്ന് ലക്ഷത്തിലേറെ വിദേശികളെ മക്കയിൽ പ്രവേശിക്കുന്നതിന് അനുവദിക്കാതെ ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചതായി സൗദി ഹൈവേ പോലീസ് അറിയിച്ചു.
ഹജ്ജ് നിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ 4688 വിദേശികൾക്കാണ് രാജ്യം വിടേണ്ടിവരുക. ഇവരുടെ വിരലടയാളം ചെക്ക്‌പോസ്റ്റുകളിൽ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഇഖാമ പുതുക്കുന്നതിനും മറ്റു സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിനും സാധിക്കാത്തതിനാൽ ഇവർ സ്വദേശത്തേക്കു മടങ്ങാൻ നിർബന്ധിതരാകും. കഴിഞ്ഞ ഹജ്ജ് സീസണിൽ 981 ക്രിമിനൽ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്.
വിവിധ സുരക്ഷാ വകുപ്പുകൾ അന്വേഷിച്ചുവരുന്ന 251 പേരെയും 164 വാഹനങ്ങളും പോലീസ് പിടിച്ചു. ഗതാഗത നിയമലംഘനങ്ങൾക്കു 1,54,560 പേർക്ക് പിഴ ചുമത്തി. നിയമ ലംഘകരും കുറ്റവാളികളും ചെക്‌പോസ്റ്റുകളിൽനിന്നു തിരിച്ചയച്ചവരും അടക്കം 3,96,619 പേരാണ് കഴിഞ്ഞ ഹജ്ജ് സീസണിൽ ഹൈവേ പോലീസിന്റെ പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam