
റിയാദ്: ജിദ്ദ - കോഴിക്കോട് യാത്രക്കാർക്ക് സന്തോഷം പകർന്ന് ഇൻഡിഗോ എയർലൈൻസ് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നു. ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസ് മാർച്ച് 29 മുതൽ തുടങ്ങും. ഇതോടെ ഈ സെക്ടറിൽ സർവീസ് നടത്തുന്ന വിമാനകമ്പനികളുടെ എണ്ണം നാലാകും.
രാവിലെ 8.55ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.20ന് ജിദ്ദയിലെത്തും. തിരികെ ജിദ്ദയിൽ നിന്നും ഉച്ചക്ക് 1.20ന് പുറപ്പെട്ട് രാത്രി 9.35ന് കോഴിക്കോട് എത്തും. എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും. വൺവേ ടിക്കറ്റ് 750 സൗദി റിയാൽ മുതലാണ്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.
25 കിലോ ചെക്ക് ഇൻ ലഗേജും 7 കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിക്കുന്നത്. 186 പേർക്ക് യാത്ര ചെയ്യാവുന്ന എയർബസ് 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് നാലാമതൊരു വിമാന കമ്പനി കൂടി സർവീസ് ആരംഭിക്കുന്നത് ഉംറ തീർത്ഥാടകർക്കും ഏറെ ആശ്വാസമാണ് .
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam