
റിയാദ്: സൗദിയുടെ വികസന ചരിത്രത്തില്‍ പുതിയ അധ്യായത്തിനു തുടക്കം കുറിക്കുന്ന ഹറമൈന്‍ റയില്‍വേ പാത രാജ്യത്തിനു സമര്‍പിച്ചു. വിശുദ്ദ നഗരങ്ങളായ മക്കയേയും മീനയേയും ബന്ദിപ്പിക്കുന്ന പാത സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉത്ഘാടനം ചെയ്തു.
വിശുദ്ദ നഗരങ്ങളായ മക്കയേയും മീനയേയും ബന്ദിപ്പിക്കുന്ന ഹറൈന്‍ റയില്‍ വേ പദ്ദതി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇന്നലെ രാജ്യത്തിനു സമര്‍പിച്ചു. ജിദ്ദ റെയിൽവേ സ്റ്റേഷനിലായിരുന്നു ഹറമൈന്‍ റയില്‍വേ പാതയുടെ ഉത്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
ചരിത്ര പദ്ദതി രാജ്യത്തിനു സമര്‍പിക്കാന്‍ എത്തിയ സല്‍മാന്‍ രാജാവിനെ രജാാവിന്‍െ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് ഫൈസല്‍ രാജകുമാരന്‍, ഗതാഗത മന്ത്രി നബീല്‍ മുഹമ്മദ് അല്‍ആമൂദി തുടങ്ങിയവര്‍ ചേര്‍ന്ന സ്വീകരിച്ചു. ആധുനിക രീതിയിലുള്ള അഞ്ചു റിയില്‍വേ സ്‌റ്റേഷനുകളാണ് ഹറമൈന്‍ റയില്‍വേ പാതയിൽ ഒരുക്കിയിട്ടുള്ളത്.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വിനോദത്തിനും സ്‌റ്റേഷനില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. മസ്ജിദുല്‍ ഹറാമിനു നാലു കിലോമീറ്റര്‍ അകലെയുള്ള അല്‍ റസീഫ സ്ട്രീറ്റിലാണ് മക്കിയിലെ റയില്‍ വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ർ
ജിദ്ദയില്‍ രണ്ട് സ്റ്റേഷനുകളാണുള്ളത്. ഒന്ന് സുലൈമാനിയ സ്ട്രീറ്റിലും മറ്റൊന്നു കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ്. മറ്റൊരു സ്റ്റേഷന്‍ മക്ക മദീന റൂട്ടില്‍ റാബിഗിലുള്ള കിംഗ് അബ്ദുല്ലാ ഇക്കണോമിക് സിറ്റിയിലുമാണ് സ്ഥിതി ചെയ്യുന്നത്. 450 കിലോമീറ്ററാണ് ഹറമൈ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam