ട്വിറ്ററില്‍ മതനിന്ദാപരമായ പ്രചാരണം: സൗദിയില്‍ വിദേശി പ്രൊഫസര്‍ക്ക് ജോലി പോയി

By Web TeamFirst Published May 18, 2020, 9:09 PM IST
Highlights

ട്വിറ്ററില്‍ മതനിന്ദാപരമായ പരാമര്‍ശം നടത്തിയ ജസാന്‍ യൂണിവേഴ്സിയിലെ വിദേശി പ്രൊഫസറെ പിരിച്ചുവിട്ടതായി സര്‍വകലാശാല അറിയിച്ചു. 

റിയാദ്: ട്വിറ്ററില്‍ മതനിന്ദാപരമായ പരാമര്‍ശം നടത്തിയ ജസാന്‍ യൂണിവേഴ്സിയിലെ വിദേശി പ്രൊഫസറെ പിരിച്ചുവിട്ടതായി സര്‍വകലാശാല അറിയിച്ചു. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ട്വിറ്ററില്‍ സന്ദേശങ്ങള്‍ പങ്കുവച്ചതിനാണ് പ്രൊഫസറെ പിരിച്ചുവിട്ടതെന്ന് മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

തീവ്രവാദത്തെയും ഭീകര വാദത്തെയും ഇസ്ലാം മതവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ആരോപണങ്ങളാണ് പ്രൊഫസര്‍ പങ്കുവച്ചത്. സര്‍ക്കാര്‍ സര്‍വകലാശാലയില്‍ ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും പറ്റി ഡിപ്പാര്‍ട്ട്മെന്‍റ് മേധാവിയായി  ജോലി ചെയ്യുന്ന വിദേശ പ്രൊഫസറെയാണ് മതനിന്ദ നടത്തിയതിന് പിരിച്ചുവിട്ടത്. 

സൗദിയുടെ നയവിരുദ്ധമായ തീവ്രവാദ ചട്ടവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസാന്‍ സര്‍വകലാശാല വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു.

click me!