പിസിആര്‍ പരിശോധനയ്ക്ക് ഏകീകൃത നിരക്ക് പാലിച്ചില്ല; ആരോഗ്യ സ്ഥാപനത്തിന് പിഴ

By Web TeamFirst Published Jun 22, 2021, 2:57 PM IST
Highlights

എമിറേറ്റിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പരിശോധനയ്ക്ക് നേരത്തെ നിശ്ചയിച്ച നിരക്ക് പാലിക്കണമെന്നും ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

അബുദാബി: അബുദാബിയില്‍ കൊവിഡ് പിസിആര്‍ പരിശോധനയ്ക്കുള്ള ഏകീകൃത നിരക്ക് ലംഘിച്ച സ്ഥാപനത്തിന് പിഴ ചുമത്തി അബുദാബി ആരോഗ്യ വിഭാഗം. സാമ്പിള്‍ കളക്ഷനും പരിശോധനയ്ക്കുമായി  65 ദിര്‍ഹം ആണ് അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിശ്ചയിച്ചിരിക്കുന്ന വില. ഇത് പാലിക്കാത്തതിനാണ് ഹെല്‍ത്ത്‌കെയര്‍ സ്ഥാപനത്തിന് പിഴ ചുമത്തിയത്.

എമിറേറ്റിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പരിശോധനയ്ക്ക് നേരത്തെ നിശ്ചയിച്ച നിരക്ക് പാലിക്കണമെന്നും ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

DoH has issued a fine to a facility for not abiding by the fixed price for the (PCR) test, which is revised to be AED 65 for a single run, including collection and testing of the sample, according to circular No (2021/35). pic.twitter.com/a0SHTF5vYq

— دائرة الصحة - أبوظبي (@DoHSocial)
click me!