ജീവനക്കാരുടെ ആരോഗ്യം ഉറപ്പാക്കി 'ഹെൽത്തി ഭീമ'

By Web TeamFirst Published Feb 2, 2023, 9:56 PM IST
Highlights

ജീവനക്കാരുടെ ആരോഗ്യം ലക്ഷ്യമിട്ടാണ് ഭീമ ജ്വല്ലറി, യുഎഇ, തങ്ങളുടെ ജീവനക്കാർക്കായി 'ഹെൽത്തി ഭീമ' എന്ന ആശയം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷം ഭീമ എമിരേറ്റ്സ് കപ്പ് 2023 ക്രിക്കറ്റ് ടൂർണമെന്റ്, അഞ്ചാം സീസൺ, സംഘടിപ്പിച്ചു. 

ജീവിത വിജയം തേടിയുള്ള ഓട്ടപ്പാച്ചിലിനാണ് ഇന്ന് പലരും ജീവിതത്തിൽ ഏറ്റവും പ്രാധാന്യം നൽകുന്നത്. എന്നാൽ ഇതിനിടയിൽ ഭൂരിഭാഗവും മറക്കുന്ന ഒന്നുണ്ട്, ആരോഗ്യം. ദിവസത്തിന്റെ ഏറിയ പങ്കും കവർന്നെടുക്കുന്ന ജോലി സമയവും തൊഴിൽ സമ്മർദവും ആരോഗ്യത്തെ എത്ര ബാധിക്കുന്നു എന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല. ഇതിനിടയിൽ വ്യായാമത്തിനോ കായിക വിനോദങ്ങൾക്കോ സുഹൃത്തുക്കളുമൊത്ത് സമയം ചിലവഴിക്കുന്നതിനു പോലും പലർക്കും സമയം കിട്ടാറില്ല. എന്നാൽ ജീവനക്കാരുടെ ആരോഗ്യം ലക്ഷ്യമിട്ടാണ് ഭീമ ജ്വല്ലറി, യുഎഇ, തങ്ങളുടെ ജീവനക്കാർക്കായി 'ഹെൽത്തി ഭീമ' എന്ന ആശയം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷം ഭീമ എമിരേറ്റ്സ് കപ്പ് 2023 ക്രിക്കറ്റ് ടൂർണമെന്റ്, അഞ്ചാം സീസൺ, സംഘടിപ്പിച്ചു. 

സ്കൈലൈൻ കോളേജ് യൂണിവേഴ്സിറ്റിയിൽ നടന്ന മത്സരം യുവാക്കൾക്കിടയിൽ കായിക മത്സരങ്ങളിൽ താല്പര്യം വളർത്തുന്നതിനും  ജീവനക്കാർക്ക് പരസ്പരം പരിചയപ്പെടാനുള്ള അവസരം ഒരുക്കുന്നതിനായാണ് സംഘടിപ്പിച്ചത്. തിരക്കു പിടിച്ച ജോലിക്കിടയിൽ പരസ്പരം പരിചയപ്പെടാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും വളരെ വിരളമായി മാത്രമാണ് ജീവനക്കാർക്ക് അവസരം ലഭിക്കുന്നതെന്ന് ഭീമ ജ്വല്ലറി ഡയറക്ടർ യു. നാഗരാജു റാവു പറഞ്ഞു. വരും വർഷം കഴിഞ്ഞ വർഷങ്ങളേക്കാൾ മികച്ച ഒരു സീസൺ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സ്ഥാപനങ്ങൾ തന്നെയാണ് ജീവനക്കാരുടെ ആരോഗ്യത്തിനു ഏറ്റവും പ്രാധാന്യം കല്പിയ്ക്കേണ്ടത്. ബിസിനസ്സ് വിജയകരമായി മുന്നോട്ടു പോകുന്നതിന് ആരോഗ്യമുള്ള ജീവനക്കാർ അത്യാവശ്യം തന്നെയാണ്. മാനസികമായും ശാരീരികമായും ആരോഗ്യമുള്ള ജീവനക്കാരാണ് ഏതൊരു സംരംഭത്തിന്റെയും വിജയം. അതിനാൽ തന്നെ ജീവനക്കാരുടെ സൗഖ്യത്തിന് ഭീമ ഏറെ പ്രാധാന്യം കല്പിക്കുന്നു. 

ഹെൽത്തി ഭീമയുടെ ഭാഗമായി ജീവനക്കാർക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടാനും ആരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നൽകുന്ന സെമിനാറുകളിൽ പങ്കെടുക്കാനും ഹെൽത്ത് ചെക്കപ്പിൽ പങ്കെടുക്കാനും അവസരം ഒരുക്കി. കൂടാതെ ജീവനക്കാരുടെ മാനസിക ഉല്ലാസം കൂടി ലക്ഷ്യമാക്കി യോഗ, സ്പോർട്സ് ആക്ടിവിറ്റികളും നടപ്പിലാക്കുന്നു. 

click me!