
കുവൈത്ത് സിറ്റി: കുവൈത്തിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത തിങ്കളാഴ്ചയോടെ പരമാവധി താപനില 52 ഡിഗ്രി സെൽഷ്യസിൽ എത്താനാണ് സാധ്യത. ഈ മാറ്റം ഉപരിതലത്തിലെ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുന്നതിനാലാണെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു.
വെള്ളിയാഴ്ച മുതൽ താപനിലയിൽ സ്ഥിരമായ ഉയർച്ചയാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ 44 ഡിഗ്രി സെൽഷ്യസായിരിക്കും പരമാവധി താപനില. പിന്നീട് ഇത് ക്രമേണ 48 ഡിഗ്രിയിലേക്ക് ഉയരുമെന്നും അൽ അലി പറഞ്ഞു. കാറ്റിന്റെ ദിശ തെക്കുകിഴക്കിൽ നിന്നും വടക്കുപടിഞ്ഞാറോട്ടേക്ക് മാറാനാണ് സാധ്യത.
ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരമാവധി 50 ഡിഗ്രിയും ഞായറാഴ്ച 51 ഡിഗ്രിയും, തിങ്കളാഴ്ച 52 ഡിഗ്രിയും ആണ് പ്രതീക്ഷിക്കുന്നത്. ചൂടും ഈർപ്പവുമുള്ള കാറ്റ് ചൂട് കൂടുതൽ കഠിനമാക്കും. പകൽ സമയത്ത് അതീവ ചൂടുള്ള കാലാവസ്ഥയും രാത്രികളിൽ ചൂടോടുകൂടിയ അവസ്ഥയും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രത്യേകിച്ചും തുറസ്സായ സ്ഥലങ്ങളിൽ സമയം ചെലവഴിക്കാതിരിക്കണമെന്നും മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ