യുഎഇയില്‍ പലയിടങ്ങളിലും കനത്ത മഴ; കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതര്‍

By Web TeamFirst Published Aug 28, 2020, 8:11 PM IST
Highlights
  • യുഎഇയില്‍ പല പ്രദേശങ്ങളിലും കനത്ത മഴ.
  • നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വാഹനയാത്രികര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

അബുദാബി: യുഎഇയില്‍ പല പ്രദേശങ്ങളിലും കനത്ത മഴ. വെള്ളിയാഴ്ച രാജ്യത്തെ ചില സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്തതോടെ അധികൃതര്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി. മലിഹ, അല്‍ മദാം, നസ്‍വ, ലെഹ്ബാബ് എന്നിവ ഉള്‍പ്പെടെ ഷാര്‍ജയിലെയും ദുബൈയിലെയും ചില സ്ഥലങ്ങളിലാണ് കനത്ത മഴ ഉണ്ടായത്.

ഇതേ തുടര്‍ന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വാഹനയാത്രികര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. റോഡുകളില്‍ വഴുക്കലുള്ളതിനാല്‍ ശ്രദ്ധിച്ച് വാഹനമോടിക്കണമെന്നും സുരക്ഷ ഉറപ്പാക്കുന്നതിന് ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

A chance of convective clouds formation eastward, northward and internal areas associated with rainfall.
Motorists are advised to drive carefully due to slippery roads and follow traffic rules to ensure their safety.

— NCEMA UAE (@NCEMAUAE)
click me!