സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 28 പേര്‍ മരിച്ചു

Published : Aug 28, 2020, 07:05 PM ISTUpdated : Aug 28, 2020, 07:07 PM IST
സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 28 പേര്‍ മരിച്ചു

Synopsis

രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക്  91.8 ശതമാനമായി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21708 ആയി കുറഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് വെള്ളിയാഴ്ച 28 പേര്‍ മരിച്ചു. പുതുതായി 1069 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1148 രോഗികള്‍ സുഖം പ്രാപിച്ചു. രാജ്യത്ത്  ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 312924 ആയി. ഇതില്‍ 287403 പേരും രോഗമുക്തി നേടി.  

രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക്  91.8 ശതമാനമായി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21708 ആയി കുറഞ്ഞു. ഇതില്‍ 1576 പേരുടെ ആരോഗ്യ സ്ഥിതി മാത്രമാണ് ഗുരുതരം. ഇവര്‍  തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ മരണസംഖ്യ 3813 ആയി ഉയര്‍ന്നു.

വിദേശ അധ്യാപകര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ അനുമതി

റിയാദ് 12, ജിദ്ദ 3, മക്ക 5, മദീന 1, ഹുഫൂഫ്  2, ഖത്വീഫ് 1, മുബറസ് 2, ദഹ്‌റാന്‍ 1, ജീസാന്‍ 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണം സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്  ചെയ്തത് മദീനയിലും റിയാദിലുമാണ്. രണ്ടിടത്തും 61. ജീസാനില്‍ 59ഉം ഹാഇലില്‍ 48ഉം ജിദ്ദയില്‍ 43ഉം മക്കയില്‍ 43ഉം ദഹ്‌റാനില്‍ 36ഉം ബുറൈദയില്‍ 32ഉം പുതിയ  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാജ്യത്ത് 60,195 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,974,119 ആയി. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാപാര ബന്ധങ്ങളിൽ പുതിയ വഴിത്തിരിവ്, ഒമാൻ–ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു
യാത്രക്കാരുടെ ശ്രദ്ധക്ക്, കനത്ത മഴയും കാറ്റും മൂലം നിരവധി വിമാനങ്ങൾ റദ്ദാക്കി, അറിയിപ്പുമായി എമിറേറ്റ്സ്