ദോഫാറില്‍ കനത്ത മഴ; വാഹനങ്ങളില്‍ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി

Published : Jul 19, 2020, 02:38 PM ISTUpdated : Jul 19, 2020, 03:05 PM IST
ദോഫാറില്‍ കനത്ത മഴ; വാഹനങ്ങളില്‍ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി

Synopsis

ഇന്ന് വൈകുന്നേരം മുതല്‍ ഇടിമിന്നലോട് കൂടിയ കനത്ത (30-80  മില്ലിമീറ്റര്‍) മഴ പെയ്യുവാന്‍ സാധ്യതയുണ്ടെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 

മസ്കറ്റ്: ഒമാന്‍റെ തെക്കന്‍ മേഖലയായ ദോഫാറില്‍ ശക്തമായ മഴ തുടരുന്നു. സലാലയിലെ മിര്‍ബാത്തില്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്നു പേരെ ഒമാന്‍ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. 

ന്യൂനമര്‍ദത്തിന്റെ ഫലമായി ഒമാനില്‍ ഇന്നലെ തുടങ്ങിയ മഴ നാളെ വരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇന്ന് വൈകുന്നേരം മുതല്‍ ഇടിമിന്നലോട് കൂടിയ കനത്ത (30-80  മില്ലിമീറ്റര്‍) മഴ പെയ്യുവാന്‍ സാധ്യതയുണ്ടെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍   തിരമാലകള്‍ നാലു മുതല്‍ അഞ്ചു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിക്കുന്നത് മൂലം അപകടസാധ്യതയുണ്ടെന്നും അറിയിപ്പില്‍  പറയുന്നു .

കാലാവസ്ഥ പ്രതികൂലമായതിനാല്‍  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനങ്ങള്‍ വാദികള്‍  മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചു മാത്രം ആയിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ